പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിനുകീഴില്‍ കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുന്നതുമായിരുന്നു. ഇന്ത്യ ഏറെ അര്‍ഹിക്കുന്ന ശോഭനമായ ഭാവിയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉണര്‍ത്തി. പോസ്റ്റല് പെയ്മെന്റ് ബാങ്ക്, കുറച്ചുകാലം മുന്പുവരെ മന്ത്രിയെന്ന നിലയില് ഞാന്‍ നേതൃത്വം നല്‍കിയ ബി.എസ്.എന്.എല്ലിന്റെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച പ്രധാനമന്ത്രി സംസാരിച്ചതില് ഏറെ വിനയം തോന്നുന്നു. ആധാറിന്‍റെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്ക്, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില് സ്ഥാപിച്ച മൊബൈല്‍ ഉല്‍പ്പാദക യൂണിറ്റുകള്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ഏറെ പ്രോത്സാഹനം നല്കുന്നതാണ്.