പ്രധാനമന്ത്രി മോദിയെ ഒക്ടോബറില്‍ സിലിക്കണ്‍ വാലിയില്‍ ശ്രവിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടും അഭിനിവേശവും, മെച്ചപ്പെടാന്‍ ഇന്ത്യക്കുള്ള അവസരവും സാങ്കേതിക വിദ്യവഴി കൂടുതല്‍ പുരോഗതിയുള്ള ഇന്ത്യയും ലോകവും സൃഷ്ടിക്കാനുള്ള സാധ്യതയും എനിക്ക് മനസ്സിലായി. പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തോട് സംസാരിക്കാനും ആ ചുറ്റുപാടില്‍ അലിയാനുമായി ഇന്ത്യയിലേക്ക് വരണമെന്ന് എനിക്കറിയാമായിരുന്നു... ഞാന്‍ വിസ്മയകരാംവിധം സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ആഴവും വിശാലതയുമുള്ള കാഴ്ചപ്പാടും വിദ്യാഭ്യാസമുള്ള ജനങ്ങളുടെ ശക്തമായ ഭൗതിക അടിത്തറയും മറ്റെവിടെയാണ് നമുക്ക് കാണാനാവുക?