സന്ദീപ് അഗർവാൾ, സ്ഥാപകൻ, സിഇഒ, ഡ്‌റൂം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിനുകീഴില്‍ ഇന്ത്യയെ സാമ്പത്തികരംഗത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന കടുവയായാണ് കരുതുന്നത്. അതിന്റെ മുഴുവന്‍ സാധ്യതളും കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. 2 ട്രില്യണ്‍ സാമ്പത്തികരംഗത്തിന്റെ പ്രകടനം ലോകം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വിവരസാങ്കേതികവിദ്യാ മേഖലയ്ക്ക് കരുത്തേകുന്ന നിരവധി പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കംകുറിച്ചിട്ടുണ്ട്. ചുവപ്പുകോട്ടയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ ഗ്രാമ-നഗര അന്തരം ഇല്ലാതാക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കണക്ടിവിറ്റിയെക്കുറിച്ചും രാജ്യത്തെ 6 ലക്ഷം കിലോമീറ്ററില്‍ ബ്രോഡ്ബാന്റ് ഹൈവേ സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മോദിയുടെ ഇഷ്ടപദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ സാങ്കേതികവിദ്യ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. രാജ്യത്ത് സ്റ്റാര്‍ട്ടപ്പുരള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനായി നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ സ്റ്റാന്റ് അപ് ഇന്ത്യ പദ്ധതിയുമായി രംഗത്തിറങ്ങിയതുവയി സ്റ്റാര്‍ടട്പ്പുകള്‍ക്ക് അനുയോദ്യമായ അന്തരീക്ഷവും സാമ്പത്തികരംഗത്ത് ഉണര്‍വും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.