ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻ കി മൂൺ
കാലാവസ്ഥാമാറ്റത്തെ സംബന്ധിച്ച പാരീസ് ഉടമ്പടിയിൽ പങ്കാളിയായതോടെ ഇന്ന് ഭാരതസർക്കാർ ആഗോളനേതൃത്വവും വീക്ഷണവുമാണ് പ്രകടമാക്കിയിരിക്കുന്നത്. ഈ ചരിത്രനടപടി, വളർച്ചയിലേക്കും വികസനത്തിലേക്കുമുള്ള ഇന്ത്യയുടെ സ്ഥായിയായ പാതയിൽ മുന്നേറ്റമുണ്ടാക്കും. കാലാവസ്ഥാനേതൃത്വത്തിനും ഈ ഉടമ്പടി ഈ വർഷം തന്നെ ഏറ്റവും പെട്ടെന്ന് നടപ്പിൽ വരുത്താൻ ലോകത്തിൻ്റെ എല്ലാ കോണുകളിൽനിന്നും ആക്കം സൃഷ്ടിച്ചതിനും ഞാൻ ഇന്ത്യയെ സസ്നേഹം അഭിനന്ദിക്കുന്നു. ഈ ഉടമ്പടി ഇന്ത്യ അംഗീകരിച്ചതിലൂടെ, ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ലോകം ഒരു സുപ്രധാനചുവട് കൂടി അടുത്തു.