താങ്കളുടെ ജന്മദിനത്തിൽ ഞാൻ എൻറെ ഊഷ്മളമായ ആശംസകൾ നേരുന്നു. താങ്കൾക്ക് ദീർഘായുസ്സും, നല്ല ആരോഗ്യവും, എല്ലാ ആഗ്രഹപൂർത്തീകരണങ്ങളും ഉണ്ടാവട്ടെ!
താങ്കളുടെ വീക്ഷണത്തിൻറെ ദൃഢതയിലും, ചിന്തയിലും പ്രവൃത്തിയിലുമുള്ള വ്യക്തതയും അതനുസരിച്ച് നിശ്ചയത്തോടെയും ഉത്സാഹത്തോടെയും ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതിലും, ഇന്ത്യയെ ഏറ്റവും അലട്ടുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിന് താങ്കൾ കാണിക്കുന്ന ദീർഘദൃഷ്ടിയിലും അന്തർദർശനത്തിലും ഞാൻ അത്യധികം പ്രചോദിതനാണ്.
താങ്കളുടെ നിസ്സീമമായ ഊർജ്ജം, അജയ്യമായ ചേതന, ആത്മാർത്ഥത, എല്ലായ്പ്പോഴും മുന്നിൽനിന്ന് നയിക്കാനുള്ള പ്രതിബദ്ധത എന്നിവയെല്ലാം മഹത്തായ പ്രചോദനത്തിൻറെ സ്രോതസ്സാണ്.
താങ്കളുടെ നേതൃത്വത്തിലുള്ള വൈവിദ്ധ്യങ്ങളാർന്ന പദ്ധതികൾ ഇന്ത്യൻ സംരംഭകത്വത്തിൻറെ ചേതനയെ ഉണർത്തുകയും നൂറുകോടിയിലധികം വരുന്ന ജനതയുടെ പുരോഗമനത്തിന് ഹേതുവായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സമൂലമായി പരിവർത്തനം നടത്തുന്നതിനുള്ള പ്രതീക്ഷകളെ അത് പുനർജീവിപ്പിക്കുകയും ചെയ്തു.
ഞങ്ങളുടെ മംഗളാശംസകൾ എന്നത്തെയും പോലെ താങ്കൾക്കൊപ്പമുണ്ടായിരിക്കും
സ്നേഹാദരങ്ങളോടെ,
വൈ.സി. ദേവേശ്വർ
ചെയർമാൻ
ഐടിസി ലിമിറ്റഡ്.