Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗുജറാത്തില്‍; സൗരാഷ്ട്ര നര്‍മദ ജലസേചനപദ്ധതി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഗുജറാത്തില്‍; സൗരാഷ്ട്ര നര്‍മദ ജലസേചനപദ്ധതി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഗുജറാത്തില്‍; സൗരാഷ്ട്ര നര്‍മദ ജലസേചനപദ്ധതി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഗുജറാത്തില്‍; സൗരാഷ്ട്ര നര്‍മദ ജലസേചനപദ്ധതി ഉദ്ഘാടനം ചെയ്തു


ഗുജറാത്തിലെ സനോസറയില്‍ സൗരാഷ്ട്ര നര്‍മദ ജലസേചന പദ്ധതി(സൗനി)യുടെ ഉദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു.

എ.ജെ.ഐ.-3 അണക്കെട്ട് സന്ദര്‍ശിച്ച പ്രധാനമന്ത്രി, അണക്കെട്ടില്‍നിന്നു വെള്ളം തുറന്നുവിടുന്നതിനു സാക്ഷ്യംവഹിക്കുകയും ചെയ്തു.
ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്യവേ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ കര്‍ഷകന് ഏറ്റവും പ്രധാനം ജലമാണെന്നു താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ തണ്ണീര്‍ത്തടം ഉയര്‍ന്നുവരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ സൈനികര്‍ക്കു പോലും വേണ്ടത്ര വെള്ളം ലഭിച്ചിരുന്നില്ലാത്ത കച്ചില്‍ എങ്ങനെയാണു മാറ്റമുണ്ടായതെന്നത് അദ്ദേഹം ശ്രദ്ധയില്‍ പെടുത്തി.

സൗരാഷ്ട്രയില്‍നിന്നുള്ള നിയമനിര്‍മാതാക്കളെ ആദ്യമായി കണ്ട് സൗനി പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയ്ത കാര്യം ശ്രീ. മോദി അനുസ്മരിച്ചു. ഓരോ ഗുജറാത്തിയിലും അഭിമാനബോധം ഉണര്‍ത്തേണ്ട പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജലസംരക്ഷണത്തിന്റെ പ്രസക്തി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിള ഇന്‍ഷുറന്‍സ് പോലെ കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന പദ്ധതികള്‍ വിശദീകരിച്ചു.

പാചക വാതക കണക്ഷനായുള്ള ഉജ്വല, എല്‍.ഇ.ഡി. ബള്‍ബ് വിതരണം തുടങ്ങിയ പദ്ധതികള്‍ എങ്ങനെ ജനജീവിതം മെച്ചപ്പെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.