Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ മന്ത്രി സഭയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെയും മന്ത്രിമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തെ നിരവധി നേട്ടങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനം വികസനത്തിന്റെ പുതിയ അധ്യായം രചിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യോഗി ആദിത്യനാഥ് ജിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വികസന യാത്ര നിരവധി നാഴികക്കല്ലുകൾ അടയാളപ്പെടുത്തി സംസ്ഥാനം പുരോഗമിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്. താങ്കളുടെ  നേതൃത്വത്തിൽ   ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിച്ചു കൊണ്ട് മറ്റൊരു പുതിയ അധ്യായം രചിക്കും.”

 

-ND-