Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവജനകാര്യ രംഗത്ത് ഇന്ത്യയും മൊസാംബിക്കും തമ്മിൽ ധാരണാപത്രം


യുവജനകാര്യ രംഗത്ത് ഇന്ത്യയും മൊസാംബിക്കും തമ്മിൽ 2016 ജൂലൈ 7 ന് ഇന്ത്യൻ പ്രധാനമന്ത്രി യുടെ സന്ദർശന വേളയിൽ ഒപ്പു വച്ച ധാരണാപത്രം സംബന്ധിച്ചു് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തെ ധരിപ്പിച്ചു.

രണ്ടു രാജ്യങ്ങളിലെയും സ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിനും , വികസ്വര സൗഹൃദ രാജ്യങ്ങളുമായി ആശയങ്ങൾ, മൂല്യങ്ങൾ, സംസ്കാരം എന്നിവ സംബന്ധിച്ചു് യുവജനങ്ങൾക്കിടയിൽ കൊടുക്കൽ വാങ്ങലുകൾ വർധിപ്പിക്കുന്നതിനും ഈ ധാരണാപത്രം സഹായിക്കും.

സ്പോർട്സ് , യുവജനകാര്യ രംഗങ്ങളിലുള്ള തങ്ങളുടെ അറിവും പരിചയസമ്പന്നതയും വിപുലപ്പെടുത്തുന്നതിനും യുവജനങ്ങളിൽ അന്താരാഷ്ട്ര പരിപ്രേക്ഷ്യം വളർത്തുന്നതിനും ഇത് വഴിയൊരുക്കും.