Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കടലില്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള അമൃത യൂണിവേഴ്‌സിറ്റിയുടെ ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യം കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്തു

കടലില്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള അമൃത യൂണിവേഴ്‌സിറ്റിയുടെ ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യം കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്തു

കടലില്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള അമൃത യൂണിവേഴ്‌സിറ്റിയുടെ ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യം കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്തു


മാതാ അമൃതാനന്ദമയി ദേവിയുടെ 63-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ കടലില്‍ മത്സ്യ തൊഴിലാളികള്‍ക്കുള്ള ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷന്‍ സൗകര്യം, അമൃത ഓഷന്‍ നെറ്റ് കൊല്ലം അമൃത പുരിയില്‍ കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്തു. അമൃത വിശ്വവിദ്യാ പീഠംത്തില്‍ സ്ത്രീ പുരുഷ സമത്വത്തിനും, സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള യുനസ്‌കോ ചെയര്‍ സ്ഥാപിക്കുന്നതിനും അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപിനങ്ങള്‍ സ്ഥാപിക്കുന്നതിനെക്കാള്‍ വലുതായി ഒന്നിമില്ല. ഇക്കാര്യത്തില്‍ അമൃതാനന്ദമയി മഠംത്തിന്റെ സംഭാവനകള്‍ വളരെയധികം എടുത്തുപറയേണ്ടതാണെന്നും ശ്രീ. പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

അമൃത യൂണിവേഴ്‌സിറ്റിയാണ് അമൃത ഓഷന്‍ നെറ്റ് വികസിപ്പിച്ചെടുത്തത്. സെല്‍ഫ് ഓണ്‍ ടവറുകളുടെ റയിഞ്ച് ലഭ്യമല്ലാത്ത കടലിന്റെ 60 കിലോ മീറ്റര്‍ അപ്പുറത്തുനിന്നും അമൃത ഓഷന്‍ നെറ്റ് വര്‍ക്ക് മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് സിഗ്നല്‍ നല്‍കുന്നു. തുടര്‍ച്ചയായി അഞ്ചു മുതല്‍ ഏഴ് ദിവസങ്ങള്‍ വരെ ഇന്റര്‍നെറ്റ് പരിതിക്ക് പുറത്ത് ചെലവഴിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ഈ സൗകര്യം വളരെയധികം പ്രയോജനകരമാണ്.

കരയില്‍ നിന്നും 60 കിലോ മീറ്ററിന് അപ്പുറത്തുള്ള ഒരു മത്സ്യ തൊഴിലാളിയെ മന്ത്രി അമൃത നെറ്റ് വഴി സംസാരിക്കുകയുണ്ടായി.

2016 ഏപ്രില്‍ 11 ന് പുറ്റിംങ്ങല്‍ ദേവി ക്ഷേത്രത്തിലുണ്ടായ വെടിമരുന്ന് ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്കുള്ള ഒരു കോടിയിലധികമുള്ള ധനസഹായവും അദ്ദേഹം വിതരണം ചെയ്തു.

കേരള മത്സ്യബന്ധന വകുപ്പ് മന്ത്രി ശ്രീമതി. ജെ. മേഴ്‌സികുട്ടി അമ്മ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി, ശ്രീ. കെ.സി. വേണു ഗോപാലന്‍ എം.പി., ശ്രീ. രാമചന്ദ്രന്‍ എം.എല്‍.എ. എന്നിവരും ശ്രീ. മാതാ അമൃതാനന്ദമയി ദേവിക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുത്തു.