Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ ഇസ്രയേലി പ്രസിഡണ്ട് ഷിമോൺ പെരെസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അനുശോചനം


മുൻ ഇസ്രയേലി പ്രസിഡന്റ് ഷിമോൺ പെരെസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇസ്രായേലിലെ ജനങ്ങളെ അനുശോചനം അറിയിച്ചു.

“മുൻ പ്രസിഡന്റ് ഷിമോൺ പെരെസിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത് ഒരു പ്രധാനപ്പെട്ട ലോക നേതാവിനെയും ഇന്ത്യയുടെ ഒരു സുഹൃത്തിനെയുമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഖിക്കുന്നു. ഇസ്രായേലിലെ ജനതയ്ക്കു ഞങ്ങളുടെ അനുശോചനങ്ങൾ, ” പ്രധാനമന്ത്രി പറഞ്ഞു.