Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേഡര്‍ പുനരവലോകനത്തിന് അനുമതി


ഇന്ത്യന്‍ പോസ്റ്റ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍സ് അക്കൗണ്ട്‌സ് ആന്റ് ഫിനാന്‍സ് സര്‍വ്വീസ് (ഐ.റ്റി & റ്റി.എ.എഫ്.എസ്.) ഗ്രൂപ്പ് എ വിഭാഗത്തില്‍ പ്രഥമ കേഡര്‍ പുനരവലോകനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. പ്രധാന സവിശേഷതകള്‍ ചുവടെ

1. കേഡറിന്റെ മൊത്തം ശേഷി 420 ല്‍ നിന്ന് 376 ആയി കുറയ്ക്കും

2. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ അക്കൗണ്ട്‌സ് (സി.ജി.സി.എ) യുടെ ഒരു തസ്തിക സൃഷ്ടിക്കും.

3. ഹയര്‍ അഡ്മിനിസ്‌ട്രേറ്റീവ് പ്ലസ് തലത്തില്‍ ഒരു അധിക തസ്തിക കൂടി സൃഷ്ടിച്ച് ഈ തലത്തിലെ മൊത്തം തസ്തികകളുടെ എണ്ണം രണ്ടാക്കും.

4. ഹയര്‍ അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ ഒരു അധിക തസ്തിക കൂടി സൃഷ്ടിച്ച് ഈ തലത്തിലെ മൊത്തം തസ്തികകളുടെ എണ്ണം ആറില്‍ നിന്ന് എട്ടാക്കും.

5. 18 അഡീഷണല്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് തസ്തികകള്‍ സൃഷ്ടിച്ച് ഇവയുടെ എണ്ണം 37 ല്‍ നിന്ന് 55 ആക്കും.

6. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളുടെ എണ്ണം 111 ല്‍ നിന്നും 90 ആക്കി കുറയ്ക്കും.

7. സീനിയര്‍ ടൈം സ്‌കെയില്‍ തസ്തികകളുടെ എണ്ണം 198 ല്‍ നിന്നും 86 ആയി കുറയ്ക്കും.

8. ജൂനിയര്‍ ടൈം സ്‌കെയില്‍ തസ്തികകളുടെ എണ്ണം 67 ല്‍ നിന്നും 88 ആയി കുറയ്ക്കും.

9. 46 തസ്തികകള്‍ റീസര്‍വ്വ് ആയി പരിഗണിക്കും.