Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചോ രാമസ്വാമിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം


ശ്രീ. ചോ രാമസ്വാമിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

”ഏറെ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്ത മഹാനായ ദേശസ്‌നേഹിയും ഉന്നതനായ ബുദ്ധിജീവിയും നിര്‍ഭയമായ ശബ്ദത്തോട് കൂടിയ അനേക മാനങ്ങളുള്ള വ്യക്തിത്വമായിരുന്നു ചോ രാമസ്വാമി.

എല്ലാറ്റിനുപരി ചോ രാമസ്വാമി പ്രിയപ്പെട്ട ഒരു സുഹൃത്തുമായിരുന്നു. പത്രാധിപരും വായനക്കാരും തമ്മിലുള്ള അഭൂതപൂര്‍വ്വ സമ്പര്‍ക്കമുഖമായ അദ്ദേഹത്തിന്റെ വാര്‍ഷിക വായനക്കാരുടെ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.

ചോ രാമസ്വാമി ഉള്‍ക്കാഴ്ചയുള്ള അതിബുദ്ധിമാനും തുറന്ന മനസ്സുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും തുഗ്‌ളക്കിന്റെ എണ്ണമറ്റ വായനക്കാരെയും അനുശോചനം അറിയിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.