Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡല്‍ഹിയില്‍ ജൂണ്‍ 2 ന് നടക്കുന്ന ഇന്റർനാഷനൽ   എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ 81-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും


ലോകോത്തര വ്യോമ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള തന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (ഐ.എ.ടി.എ) 81-ാമത് വാര്‍ഷിക യോഗത്തില്‍ ജൂണ്‍ 2ന് വൈകിട്ട് ഏകദേശം 5 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഈ അവസരത്തില്‍ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ഐ.എ.ടി.എ 81-ാമത് വാര്‍ഷിക പൊതുയോഗവും ലോക വ്യോമ ഗതാഗത ഉച്ചകോടിയും (വാട്സ്) ജൂണ്‍ 1 മുതല്‍ 3 വരെയാണ് നടക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലാണ് ഇന്ത്യയില്‍ അവസാനമായി വാര്‍ഷിക പൊതുയോഗം നടന്നത്. ആഗോള വ്യോമയാന വ്യവസായത്തിലെ പ്രമുഖര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര മാധ്യമ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 1,600-ലധികം പേര്‍ ഇതില്‍ പങ്കെടുക്കും.

മറ്റുള്ളവയ്‌ക്കൊപ്പം വ്യോമയാന വ്യവസായത്തിന്റെ സാമ്പത്തികശാസ്ത്രം, വ്യോമ ബന്ധിപ്പിക്കല്‍, ഊര്‍ജ്ജ സുരക്ഷ, സുസ്ഥിര വ്യോമയാന ഇന്ധന ഉല്‍പ്പാദനം, ധനസഹായം ഡീകാര്‍ബണൈസേഷന്‍, നൂതനാശയങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യോമയാന വ്യവസായം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ ലോക വ്യോമഗതാഗത ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. വ്യോമയാന മേഖലയില്‍ ഇന്ത്യയുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിനും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ അതിന്റെ സംഭാവനയ്ക്കും സാക്ഷ്യം വഹിക്കാന്‍ ലോകമെമ്പാടുമുള്ള വ്യോമയാന രംഗത്തെ നേതാക്കള്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും അവസരവും ലഭിക്കും.

***

NK