Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദലൈലാമയ്ക്ക് 90-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു


പരിശുദ്ധ ദലൈലാമയ്ക്ക് 90-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകള്‍ നേര്‍ന്നു. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാര്‍മ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് പരിശുദ്ധ ദലൈലാമയെന്ന് ശ്രീ മോദി പറഞ്ഞു. എല്ലാ വിശ്വാസങ്ങളുടെയും ബഹുമാനത്തിനും ആദരവിനും അദ്ദേഹത്തിന്റെ സന്ദേശം പ്രചോദനമായിട്ടുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

എക്സിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:

”പരിശുദ്ധ ദലൈലാമയുടെ 90-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ഊഷ്മളമായ ആശംസകള്‍ നേരുന്നതിന് 1.4 ബില്യണ്‍ ഇന്ത്യക്കാരോടൊപ്പം ഞാനും പങ്കുചേരുന്നു. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാര്‍മ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശം എല്ലാ വിശ്വാസങ്ങള്‍ക്കിടയിലെയും ബഹുമാനത്തിനും ആദരവിനും പ്രചോദനമായി. തുടര്‍ന്നും അദ്ദേഹത്തിന് മികച്ച ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.”

 

-SK-