Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിശാഖ് റിഫൈനറിയിലെ അവക്ഷിപ്ത നവീകരണ സൗകര്യം കമ്മീഷൻ ചെയ്തതിനെ പ്രശംസിച്ച് പ്രധാനമന്ത്രി


ആന്ധ്രപ്രദേശിലെ വിശാഖ് റിഫൈനറിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) അവക്ഷിപ്ത നവീകരണ സൗകര്യം (R U F) വിജയകരമായി കമ്മീഷൻ ചെയ്തതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു, ഊർജ്ജ സുരക്ഷയിലേക്കും സ്വാശ്രയത്വത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിലെ നിർണായക കുതിച്ചുചാട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ആത്മനിർഭർ ഭാരത് എന്ന ദർശനവുമായി യോജിക്കുന്ന തരത്തിൽ ഊർജ്ജ സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ അത്യാധുനിക സൗകര്യം ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

എക്‌സിൽ കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

“ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ അത്യാധുനിക സൗകര്യം ആക്കം കൂട്ടുന്നു, അങ്ങനെ ഈ മേഖല  ആത്മനിർഭർ ആയി മാറുന്നു.

@HardeepSPuri”

***

NK