Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിക്കൊണ്ട്, ഫ്രഞ്ച് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ഊഷ്മളമായ സ്വാഗതം ആശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഈ സന്ദർശനം ഇന്ത്യ-ഫ്രാൻസ് ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സന്ദർശനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, മുംബൈയിലും തുടർന്ന് ഡൽഹിയിലും നടക്കുന്ന കൂടിക്കാഴ്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ കരുത്ത് പകരുമെന്ന് ചൂണ്ടിക്കാട്ടി. ഈ  സഹകരണം, ഇരു രാജ്യങ്ങൾക്കും മാത്രമല്ല, വിശാലമായ ആഗോള സമൂഹത്തിനും തുടർച്ചയായ ഗുണം ചെയ്യുമെന്നും അദ്ദേഹം ആവർത്തിച്ചു. 

‘എക്സ്’ ൽ  ശ്രീ മോദി കുറിച്ചു :

“ഇന്ത്യയിലേക്ക് സ്വാഗതം!

താങ്കളുടെ സന്ദർശനത്തെയും നമ്മുടെ ഉഭയകക്ഷി ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെയും ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. നമ്മുടെ ചർച്ചകൾ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആഗോള പുരോഗതിക്ക് സംഭാവന നൽകുമെന്നും എനിക്ക് ഉറപ്പുണ്ട്.

എന്റെ പ്രിയ സുഹൃത്ത് @EmmanuelMacron, നമുക്ക് മുംബൈയിലും പിന്നീട് ഡൽഹിയിലും വെച്ച് കാണാം.”

“Bienvenue en Inde !

L’Inde se félicite de votre visite et entend donner un nouvel élan à notre partenariat stratégique. Je suis convaincu que nos discussions renforceront davantage la coopération dans divers secteurs et contribueront au progrès mondial.

À très bientôt à Mumbai, puis à Delhi, mon cher ami @EmmanuelMacron.”

***

NK