Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു.

യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിക്കുകയും ആക്രമണങ്ങളിലെ ജീവഹാനിയിൽ അനുശോചിക്കുകയും ചെയ്തു. ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യു.എ.ഇക്കൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് അദ്ദേഹം യു.എ.ഇ പ്രസിഡന്റിന് നന്ദി പറഞ്ഞു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇന്ത്യ പിന്തുണ നൽകുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:

“യു.എ.ഇ പ്രസിഡന്റും എന്റെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. യു.എ.ഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഈ ആക്രമണങ്ങളിലെ ജീവഹാനിയിൽ അനുശോചിക്കുകയും ചെയ്തു. ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യു.എ.ഇക്കൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു.

യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് അദ്ദേഹത്തിന് നന്ദി അറിയിച്ചു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനെയും പ്രാദേശിക സമാധാനത്തെയും സുരക്ഷയെയും സ്ഥിരതയെയും ഞങ്ങൾ പിന്തുണയ്ക്കുന്നു.”

***

NK