പിഎം ഇന്ത്യ
കൽപ്പാക്കത്ത് സ്വദേശീയമായി വികസിപ്പിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) പ്രവർത്തനക്ഷമമായതിൽ ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഇന്ത്യയുടെ സിവിൽ ആണവ യാത്രയിൽ രാജ്യം നിർണ്ണായകമായ ഒരു ചുവടുവെപ്പ് നടത്തിയെന്നും ആണവ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സുപ്രധാനമായ പുരോഗതി കൈവരിച്ചതായും പ്രധാനമന്ത്രി പ്രസ്താവിച്ചു. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ അത്യാധുനിക റിയാക്ടർ, രാജ്യത്തിന്റെ ശക്തമായ ശാസ്ത്രീയ കഴിവുകളുടെയും കരുത്തുറ്റ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും തെളിവാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആണവ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് കീഴിൽ ഇന്ത്യയുടെ വിപുലമായ തോറിയം നിക്ഷേപം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ഈ നേട്ടം വഴിതുറക്കുമെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.
ഇത് രാജ്യത്തിന് അഭിമാനകരമായ നിമിഷമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ നാഴികക്കല്ല് പിന്നിടുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും പ്രതിബദ്ധതയെയും പരിശ്രമങ്ങളെയും പ്രശംസിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“ഇന്ന് ഇന്ത്യ അതിന്റെ സിവിൽ ആണവ യാത്രയിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പ് നടത്തുന്നു. ഇത് ആണവ പദ്ധതിയുടെ രണ്ടാം ഘട്ടത്തെ മുന്നോട്ട് നയിക്കുന്നു.
കൽപ്പാക്കത്ത് സ്വദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പ്രവർത്തനക്ഷമമായിരിക്കുന്നു.
ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ അത്യാധുനിക റിയാക്ടർ, നമ്മുടെ ശാസ്ത്രീയമായ കഴിവിന്റെ ആഴത്തെയും എഞ്ചിനീയറിംഗ് രംഗത്തെ കരുത്തിനെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ആണവ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നമ്മുടെ വിപുലമായ തോറിയം നിക്ഷേപം പ്രയോജനപ്പെടുത്തുന്നതിലേക്കുള്ള നിർണ്ണായകമായ ഒരു ചുവടുവെപ്പാണിത്.
ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷം. നമ്മുടെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ.”
Today, India takes a defining step in its civil nuclear journey, advancing the second stage of its nuclear programme.
The indigenously designed and built Prototype Fast Breeder Reactor at Kalpakkam has attained criticality.
This advanced reactor, capable of producing more fuel…
— Narendra Modi (@narendramodi) April 6, 2026
***
SK
Today, India takes a defining step in its civil nuclear journey, advancing the second stage of its nuclear programme.
— Narendra Modi (@narendramodi) April 6, 2026
The indigenously designed and built Prototype Fast Breeder Reactor at Kalpakkam has attained criticality.
This advanced reactor, capable of producing more fuel…