പിഎം ഇന്ത്യ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടു.
സംഭാഷണത്തിനിടെ ഇരുനേതാക്കളും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിൽ സുരക്ഷ പുനഃസ്ഥാപിക്കേണ്ടതിന്റെയും കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും അടിയന്തര ആവശ്യകതയിൽ അവർ യോജിച്ചു.
മേഖലയിലും അതിനപ്പുറത്തും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത സഹകരണം തുടരാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫോണിൽ ബന്ധപ്പെട്ടു. ഞങ്ങൾ പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്കിലെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും അടിയന്തരമായി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയിൽ യോജിക്കുകയും ചെയ്തു.
മേഖലയിലും അതിനപ്പുറവും സമാധാനവും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഞങ്ങളുടെ അടുത്ത സഹകരണം തുടരും.
@EmmanuelMacron”
Received a phone call from my dear friend President Emmanuel Macron. We discussed the situation in West Asia and agreed on the need to urgently restore safety and freedom of navigation in the Strait of Hormuz.
We will continue our close cooperation to advance peace and stability…
— Narendra Modi (@narendramodi) April 16, 2026
***
NK