Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രശസ്ത ഫോട്ടോഗ്രാഫർ ശ്രീ രഘു റായിയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി


പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായിയുടെ വിയോ​ഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, തന്റെ ലെൻസിലൂടെ ഇന്ത്യയുടെ ചൈതന്യത്തെ അനശ്വരമാക്കിയ സർഗ്ഗാത്മക പ്രതിഭയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. അസാമാന്യ സംവേദനക്ഷമതയും ആഴവും വൈവിധ്യവും അടയാളപ്പെടുത്തിയതായിരുന്നു ശ്രീ രഘു റായിയുടെ സൃഷ്ടികളെന്നും ഇന്ത്യയിലുടനീളമുള്ള ജീവിതത്തിന്റെ പല തലങ്ങളെ ഒപ്പിയെടുത്ത് അവയെ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഫോട്ടോഗ്രാഫി ലോകത്തിനും സംസ്കാരിക മേഖലയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോഗം കലാലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“തന്റെ ലെൻസിലൂടെ ഇന്ത്യയുടെ ചൈതന്യത്തെ ഒപ്പിയെടുത്ത സർഗ്ഗാത്മക പ്രതിഭയായി ശ്രീ രഘു റായ് ജി എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിയിൽ അസാമാന്യ സംവേദനക്ഷമതയും ആഴവും വൈവിധ്യവും ഉണ്ടായിരുന്നു. അത് ഇന്ത്യയിലെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഫോട്ടോഗ്രാഫി ലോകത്തിനും സംസ്കാരിക മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഫോട്ടോഗ്രാഫി സമൂഹത്തോടുമൊപ്പമാണ്. ഓം ശാന്തി.”

***

SK