Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡൽഹിയിലെ ഷാഹ്‌ദര ജില്ലയിലുണ്ടായ തീപിടുത്തത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അനുശോചിച്ചു.


ഡൽഹിയിലെ ഷാഹ്‌ദര ജില്ലയിലുണ്ടായ തീപിടുത്തത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പ്രധാനമന്ത്രി പങ്കുചേരുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു  :

“ഡൽഹിയിലെ ഷാഹ്‌ദര ജില്ലയിലുണ്ടായ തീപിടുത്തത്തിൽ ജീവനുകൾ നഷ്ടപ്പെട്ട വാർത്ത അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി.എം.എൻ.ആർ.എഫിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുന്നതാണ്: പ്രധാനമന്ത്രി”

***

NK