Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ മഹാപൂജയും കുംഭാഭിഷേകവും നടത്തി പ്രധാനമന്ത്രി

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ മഹാപൂജയും കുംഭാഭിഷേകവും നടത്തി പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ മഹാപൂജയും കുംഭാഭിഷേകവും നടത്തി.

ഈ മഹത്തായ ഭാ​ഗ്യം ലഭിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികവും മറക്കാനാകാത്തതുമായ നിമിഷങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുനർനിർമ്മിച്ച സോമനാഥ് ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തതിന്റെ 75 വർഷം പൂർത്തിയാകുന്ന ഈ സവിശേഷ വേളയിൽ മഹാദേവനെ പ്രാർത്ഥിക്കാൻ സാധിച്ചത് മറക്കാനാകാത്ത ഒരു അനുഭവമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ ഈ ദർശനവും പൂജയും അളവറ്റ ആത്മീയ ഊർജ്ജത്തിന്റെ സ്രോതസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി എഴുതി:

“सोमनाथ की भव्य और दिव्य पावन धरा पर महादेव के चरणों में महापूजा और कुंभाभिषेक का परम सौभाग्य प्राप्त करना जीवन के अत्यंत भावपूर्ण और अविस्मरणीय क्षणों में से एक है। ईश्वर रूपी जनता जनार्दन का स्मरण करते हुए महादेव के दर्शन और पूजन का यह अलौकिक अवसर, हृदय को अनंत आध्यात्मिक ऊर्जा, श्रद्धा और शिवमय चेतना से अभिभूत कर गया है।”

“പുനർനിർമ്മിച്ച സോമനാഥ് ക്ഷേത്രം തുറന്നുകൊടുത്തതിന്റെ 75 വർഷങ്ങൾ പൂർത്തിയാകുന്ന ഈ സവിശേഷ വേളയിൽ മഹാദേവനെ പ്രാർത്ഥിക്കാൻ സാധിച്ചത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. മഹാദേവന്റെ ദർശനവും പൂജയും അളവറ്റ ആത്മീയ ഊർജ്ജത്തിന്റെ സ്രോതസ്സാണ്.”

***

NK