പിഎം ഇന്ത്യ
ഊർജ്ജം, തുറമുഖങ്ങൾ, ആരോഗ്യം, കാർഷിക വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ഡച്ച് കമ്പനികളുടെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും ചർച്ചകൾ നടത്തി. ബിസിനസ്സ് നേതാക്കൾ പ്രധാനമായും മൂന്ന് മേഖലകളെ അടിസ്ഥാനമാക്കി പ്രസന്റേഷനുകൾ അവതരിപ്പിച്ചു: സെമികണ്ടക്ടറുകൾ, സാങ്കേതികവിദ്യയും നൂതനാശയങ്ങളും ;അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ്, മാരിടൈം; സുസ്ഥിരത, ഊർജ്ജം, കൃഷി എന്നിവയായിരുന്നു അവ. ഇന്ത്യയ്‌ക്കായുള്ള തങ്ങളുടെ തന്ത്രപരമായ പദ്ധതികൾ അവർ ഇതിൽ വിശദീകരിച്ചു.
യോഗത്തിന് മുന്നോടിയായി, ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ എ.എസ്.എം.എല്ലും ടാറ്റ ഇലക്ട്രോണിക്സും തമ്മിലുള്ള കരാർ ഒപ്പുവെച്ചു. ഗുജറാത്തിലെ ധോലേരയിൽ ഇന്ത്യയിലെ ആദ്യത്തെ ഫ്രണ്ട്-എൻഡ് സെമികണ്ടക്ടർ ഫാബ് സ്ഥാപിക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സും എ.എസ്.എം.എല്ലും ഒത്തുചേരാനുള്ള തീരുമാനത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
ഇന്ത്യയും നെതർലൻഡ്സും തമ്മിലുള്ള ബിസിനസ്സ്-ടു-ബിസിനസ്സ് ബന്ധങ്ങൾ ശക്തമാകുന്നതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഡച്ച് കമ്പനികൾ പ്രകടിപ്പിക്കുന്ന വർദ്ധിച്ചുവരുന്ന താല്പര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. സമീപകാല പരിഷ്കരണങ്ങളും സംരംഭങ്ങളും എടുത്തുപറഞ്ഞ അദ്ദേഹം, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരവും കാര്യക്ഷമവും പ്രവചനീയവുമായ ഒരു നയപരമായ അന്തരീക്ഷം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകി. മാരിടൈം, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സെമികണ്ടക്ടറുകൾ, നിർമ്മിതബുദ്ധി, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യയിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഡച്ച് കമ്പനികളെ പ്രധാനമന്ത്രി മോദി പ്രോത്സാഹിപ്പിച്ചു.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം നടപ്പിലാക്കാൻ ഇരു പ്രധാനമന്ത്രിമാരും ആവശ്യപ്പെട്ടു. തുറന്ന വിപണികൾ, സമഗ്രമായ വളർച്ച, സ്ഥിരതയാർന്ന വിതരണ ശൃംഖലകൾ എന്നിവയോട് പ്രതിബദ്ധതയുള്ള, വിശ്വസ്തരും ആശ്രയിക്കാവുന്നതുമായ പങ്കാളികളായി ഇന്ത്യയെയും യൂറോപ്യൻ യൂണിയനെയും ഈ സ്വതന്ത്ര വ്യാപാര കരാർ ശക്തിപ്പെടുത്തുന്നു.
ഇന്ത്യാ ഗവണ്മെന്റിന്റെ പരിഷ്കരണ നടപടികളെ വ്യവസായ പ്രമുഖർ അഭിനന്ദിക്കുകയും ഇന്ത്യക്കായുള്ള തങ്ങളുടെ ഭാവി പദ്ധതികൾ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ തേടുന്നതിൽ അവർ താല്പര്യം പ്രകടിപ്പിച്ചു. ഇനി പറയുന്ന സി.ഇ.ഒമാരാണ് യോഗത്തിൽ പങ്കെടുത്തത്:
1. എ.പി.എം ടെർമിനൽസ്
മി. കീത്ത് സ്വെൻഡ്സെൻ – സി.ഇ.ഒ
മേഖല: തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചർ
2. എ.എസ്.എം.എൽ
മി. ക്രിസ്റ്റോഫ് ഫുക്കറ്റ് – പ്രസിഡന്റ് & സി.ഇ.ഒ
മേഖല: സെമികണ്ടക്ടർ
3. ഡാമൻ ഷിപ്പ്‌യാർഡ്സ് ഗ്രൂപ്പ്
മി. അർനൗട്ട് ഡാമൻ – സി.ഇ.ഒ
മേഖല: കപ്പൽ നിർമ്മാണം
4. ഹൈനെകെൻ
മി. ഡോൾഫ് വാൻ ഡെൻ ബ്രിങ്ക് – എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ & സി.ഇ.ഒ
മേഖല: ബ്രൂവിംഗ് (മദ്യനിർമ്മാണം)
5. കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസ്
മിസ്. മർജാൻ റിന്റൽ – പ്രസിഡന്റ് & സി.ഇ.ഒ
മേഖല: വ്യോമയാനം
6. എൻ.എക്സ്.പി സെമികണ്ടക്ടേഴ്സ്
മി. മോറിസ് gെറേറ്റ്സ് – സി.ഇ.ഒ, എൻ.എക്സ്.പി സെമികണ്ടക്ടേഴ്സ് നെതർലൻഡ്സ് (CEO NXP Semiconductors Netherlands)
മേഖല: സെമികണ്ടക്ടർ
7. ഫിലിപ്സ്
മി. റോയ് ജാക്കോബ്സ് – സി.ഇ.ഒ
മേഖല: ആരോഗ്യ സംരക്ഷണം
8. പോർട്ട് ഓഫ് റോട്ടർഡാം
മി. ബോഡെവിൻ സീമൺസ് – സി.ഇ.ഒ
മേഖല: ലോജിസ്റ്റിക്സ്/തുറമുഖ മാനേജ്മെന്റ്
9. പവർ2എക്സ് (Power2X)
മി. ഒക്കോ റൂലോഫ്സെൻ – സി.ഇ.ഒ
മേഖല: ശുദ്ധമായ ഊർജ്ജവും ഊർജ്ജ പരിവർത്തനവും
10. പ്രോസസ് (Prosus)
മി. ഫാബ്രിസിയോ ബ്ലോയിസി – സി.ഇ.ഒ
മേഖല: കൺസ്യൂമർ ഇന്റർനെറ്റ്, ടെക്നോളജി ഇൻവെസ്റ്റ്മെന്റ് മേഖല
11. റാൻഡ്സ്റ്റാഡ്
മി. സാൻഡർ വാൻ ട് നൂർഡെൻഡെ – സി.ഇ.ഒ
മേഖല: ഹ്യൂമൻ റിസോഴ്സസ് (HR) സേവനങ്ങൾ
12. റൈക് സ്വാൻ സാഡ്‌റ്റീൽറ്റ് എൻ സാഡ്‌ഹാൻഡൽ (Rijk Zwaan Zaadteelt en Zaadhandel)
മി. മാർട്ടിൻ എഗ്ഗിങ്ക് – മാനേജിംഗ് ഡയറക്ടർ
മേഖല: അഗ്രിബിസിനസ് & സീഡ് (കാർഷിക വ്യവസായം)
13. റോയൽ HZPC ഗ്രൂപ്പ്
മിസ്റ്റർ ഹാൻസ് ഹുയിസ്ട്ര – സിഇഒ
മേഖല: അഗ്രിബിസിനസ് & സീഡ്
14. റോയൽ ഐ.എച്ച്.സി
മി. ഡെർക് ടെ ബോക്കൽ – സി.ഇ.ഒ
മേഖല: കപ്പൽ നിർമ്മാണം
15. റോയൽ വോപാക്
മി. ഡിക്ക് റിഷെൽ – എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ & സി.ഇ.ഒ
മേഖല: ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ, ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ്
16. വാൻ ഊർഡ് (Van Oord)
മി. ഗോവർട്ട് വാൻ ഊർഡ് – സി.ഇ.ഒ
മേഖല: അടിസ്ഥാന സൗകര്യ വികസനം
SK
****