Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മവാർഷികത്തിൽ ശ്രീ എൻ‌ ടി‌ ആറിനു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി


ജന്മവാർഷികത്തിൽ ശ്രീ എൻ‌ ടി‌ ആറിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അന്തസ്സ് ഉ​റപ്പാക്കിയ, പൊതുജനക്ഷേമത്തോടും ഭരണത്തോടുമുള്ള പ്രതിജ്ഞാബദ്ധതയുടെ പേരിൽ ശ്രീ എൻ ടി ആർ എന്നും സ്നേഹത്തോടെ സ്മരിക്കപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ചലച്ചിത്രലോകത്തിനു ശ്രീ എൻ ടി ആർ നൽകിയ സംഭാവനകൾ തലമുറകളെ നിരന്തരം ആകർഷിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും വലിയ പ്രചോദനമായി നിലകൊള്ളുമെന്നും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“മഹാനായ ശ്രീ എൻ ടി ആറിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അന്തസ്സ് ഉറപ്പാക്കിയ, പൊതുജനക്ഷേമത്തോടും ഭരണത്തോടുമുള്ള പ്രതിജ്ഞാബദ്ധതയുടെ പേരിൽ അദ്ദേഹം എന്നും സ്നേഹത്തോടെ സ്മരിക്കപ്പെടുന്നു. ചലച്ചിത്രലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളെ ആകർഷിക്കുന്നതു തുടരുകയാണ്. അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും വലിയ പ്രചോദനമായി നിലകൊള്ളുന്നു. ആന്ധ്രാപ്രദേശിൽ എന്റെ സുഹൃത്ത് ശ്രീ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള NDA ഗവണ്മെന്റ്, ജനങ്ങൾക്കായി അദ്ദേഹം കാത്തുസൂക്ഷിച്ച ആഗ്രഹങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണ്.

@ncbn”

-SK-