പിഎം ഇന്ത്യ
22-ാമത് ഏഷ്യൻ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ചാമ്പ്യൻഷിപ്പിൽ 10 സ്വർണ മെഡലുകൾ ഉൾപ്പെടെ 19 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഈ നേട്ടം ഇന്ത്യയിലെ യുവ കായികതാരങ്ങളുടെ ദൃഢനിശ്ചയത്തെയും മികവിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ നേട്ടങ്ങൾ വരുംവർഷങ്ങളിൽ കായികരംഗത്തേക്ക് കൂടുതൽ ഇന്ത്യൻ യുവാക്കൾക്ക് കടന്നുവരാൻ പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“22-ാമത് ഏഷ്യൻ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 10 സ്വർണ മെഡലുകൾ ഉൾപ്പെടെ 19 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ. ഈ മികച്ച പ്രകടനം ഇന്ത്യയിലെ യുവ കായികതാരങ്ങളുടെ ദൃഢനിശ്ചയത്തെയും മികവിനെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ നേട്ടങ്ങൾ വരുംവർഷങ്ങളിൽ കായികരംഗം തിരഞ്ഞെടുക്കാൻ കൂടുതൽ ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനമാകട്ടെ.”
Congratulations to the Indian contingent at the 22nd Asian U20 Athletics Championships for winning 19 medals, including 10 Golds. This outstanding performance reflects the determination and excellence of India’s young athletes. May these achievements inspire many more young…
— Narendra Modi (@narendramodi) June 1, 2026
***
SK