Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പരിസ്ഥിതിസംരക്ഷണത്തിലെ മികച്ച നേട്ടത്തിന് അസം ജനതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പരിസ്ഥിതിസംരക്ഷണത്തിൽ കൈവരിച്ച മികച്ച നേട്ടത്തിന് ​അസമിലെ ജനങ്ങളെ,​  പ്രത്യേകിച്ച്, സംസ്ഥാനത്തെ നാരീശക്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഹൃദയപൂർവം അഭിനന്ദിച്ചു. സുസ്ഥിരമായ ഭൂമി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സുപ്രധാന ശ്രമത്തിനു സംസ്ഥാനത്തെ നാരീശക്തി നേതൃത്വം നൽകിയതായി പ്രധാനമന്ത്രി കുറിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“മികച്ച നേട്ടം. സുസ്ഥിരമായ ഭൂമി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ശ്രമത്തിനു നേതൃത്വം നൽകിയതിന് അസമിലെ ജനങ്ങൾക്ക്, ​പ്രത്യേകിച്ച്, സംസ്ഥാനത്തെ നാരീശക്തിക്ക് അഭിനന്ദനങ്ങൾ.”

******

-NK-