Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി ഔദ്യോഗിക ചർച്ച നടത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓക്‌ലൻഡിലെ ഗവൺമെന്റ് ഹൗസിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി കൂടിക്കാഴ്ച നടത്തി. ഗവൺമെന്റ് ഹൗസിൽ എത്തിയ അദ്ദേഹത്തിന് പരമ്പരാഗത മാവോറി സ്വീകരണം നൽകി. സമാധാനം, ബഹുമാനം, സ്വാഗതം എന്നിവയെ പ്രതീകവൽക്കരിക്കുന്ന പരമ്പരാഗത മാവോറി ആചാരങ്ങൾ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു. പരമ്പരാഗത സ്വീകരണത്തിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.

ഇരു പ്രധാനമന്ത്രിമാരും നിയന്ത്രിതവും പ്രതിനിധി തലത്തിലുള്ളതുമായ വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തി. വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും, കാർഷിക സാങ്കേതികവിദ്യ, കായികം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ മേഖലകളും ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിൽ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഉഭയകക്ഷി ബന്ധത്തെ ‘തന്ത്രപരമായ പങ്കാളിത്ത’ തലത്തിലേക്ക് ഉയർത്താൻ അവർ സമ്മതമറിയിച്ചു. പരസ്പര താല്പര്യമുള്ള മേഖലകളിൽ സഹകരണം ആഴത്തിലാക്കാനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനുള്ള ലക്ഷ്യം ഇരു പ്രധാനമന്ത്രിമാരും നിശ്ചയിച്ചു. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ച് നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ബഹുമുഖ വേദികളിൽ സഹകരണം ശക്തമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

ചർച്ചകൾക്ക് ശേഷം പ്രതിരോധം, സമുദ്ര സുരക്ഷ, ഹൈഡ്രോഗ്രാഫി, കായികം, ദുരന്ത നിവാരണം, ക്ഷീരമേഖല, വിനോദസഞ്ചാരം, സമുദ്ര പാരമ്പര്യം, സംസ്‌കാരം, ഭക്ഷ്യ സാങ്കേതികവിദ്യ, സമുദ്ര ഗവേഷണം എന്നീ മേഖലകളിലെ നിരവധി ധാരണാപത്രങ്ങളും കരാറുകളും  കൈമാറുന്നതിന് ഇരു പ്രധാനമന്ത്രിമാരും സാക്ഷ്യം വഹിച്ചു. ചർച്ചകളുടെ ഫലങ്ങളുടെ പട്ടിക ഇവിടെ [ലിങ്ക്] കാണാം. ഉഭയകക്ഷി പങ്കാളിത്തത്തിന്റെ മുന്നോട്ടുള്ള ഗതി സംബന്ധിച്ച സംയുക്ത പ്രസ്താവനയും ഇരു നേതാക്കളും അംഗീകരിച്ചു  [link].

തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ലക്സന് നന്ദി പറയുകയും അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

-SK-