Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിക്രം-1 -ന്റെ വിജയകരമായ വിക്ഷേപണത്തിൽ സ്കൈറൂട്ട് എയറോസ്‌പേസ് സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്കൈറൂട്ട് എയറോസ്‌പേസ് സംഘവുമായി ആശയവിനിമയം നടത്തുകയും വിക്രം-1 -ന്റെ വിജയകരമായ വിക്ഷേപണത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായകമായ നിമിഷമാണിതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ സ്വകാര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ അതിരുകൾ തുറക്കുകയും നൂതനാശയങ്ങൾക്കു വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

“ഈ നേട്ടം എണ്ണമറ്റ യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാനും ഭയമില്ലാതെ നൂതനാശയങ്ങൾ അവലംബിക്കാനും പ്രോത്സാഹിപ്പിക്കും”, ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ കുറിച്ചു:

“സ്കൈറൂട്ട് എയറോസ്‌പേസ് സംഘവുമായി സംവദിക്കുകയും വിക്രം-1-ന്റെ വിജയകരമായ വിക്ഷേപണത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായകമായ നിമിഷമാണിത്. നമ്മുടെ സ്വകാര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ അതിരുകൾ തുറക്കുകയും നവീകരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ഈ നേട്ടം എണ്ണമറ്റ യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാനും ഭയമില്ലാതെ നൂതനാശയങ്ങൾ അവലംബിക്കാനും പ്രോത്സാഹനം നൽകും”

@SkyrootA

****

-SK-