പിഎം ഇന്ത്യ
കോമൺവെൽത്ത് ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 100 മീറ്റർ T47 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ദിലീപ് മഹാദു ഗാവിതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മികച്ച സമയത്തോടെ ദിലീപ് മഹാദു ഗാവിത് പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് സ്ഥാപിക്കുകയും ഈ സീസണിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുക്കുകയും ചെയ്തതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ വേഗതയും ദൃഢനിശ്ചയവും സമർപ്പണവും രാജ്യത്തിന് അഭിമാനം പകർന്നു എന്ന് പറഞ്ഞ ശ്രീ മോദി, ഭാവി പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേർന്നു.
ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“ദിലീപ് മഹാദു ഗാവിതിന്റെ അസാധാരണമായ പ്രകടനം!
മികച്ച സമയത്തോടെ പുതിയ ഗെയിംസ് റെക്കോർഡ് കുറിച്ചും സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തും പുരുഷന്മാരുടെ 100 മീറ്റർ T47 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വേഗതയും ദൃഢനിശ്ചയവും സമർപ്പണവും നമ്മുടെ രാജ്യത്തിൻ്റെ പെരുമ ഉയർത്തി. ഭാവി പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും!
#CWG2026”
SK
A phenomenal performance by Dilip Mahadu Gavit!
— Narendra Modi (@narendramodi) July 30, 2026
Congratulations to him on winning the Gold Medal in the Men’s 100m T47 event with a remarkable timing, setting a new Games Record and achieving his Season Best. His speed, determination and dedication have made our nation proud.…