Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

താനെയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ ദാരുണ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തനിക്ക് ഏറെ വേദനയുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദുഃഖവേളയിൽ പ്രധാനമന്ത്രി തൻ്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്ന് അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

‘X’ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി;

“മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയെ കുറിച്ച് കേട്ടപ്പോൾ വേദന തോന്നി. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

PMNRF-ൽ നിന്ന് മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi.”

***

SK