Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻഷി പ്രേംചന്ദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


പ്രശസ്ത സാഹിത്യകാരൻ മുൻഷി പ്രേംചന്ദിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.

കാലാതീതമായ സാഹിത്യസൃഷ്ടികളിലൂടെ കാലികപ്രസക്തിയുള്ള മാനുഷിക വികാരങ്ങൾക്ക് മുൻഷി പ്രേംചന്ദ് ശക്തമായ ആവിഷ്കാരം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ജന്മദേശവും കർമ്മഭൂമിയുമായ കാശിയുടെ സാഹിത്യ പൈതൃകത്തെ ആഗോള അംഗീകാരത്തിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനയും അദ്ദേഹം ചൂണ്ടിക്കാട്ടി.

യാഥാർത്ഥ്യബോധത്തിലും സാമൂഹിക സമത്വത്തിലും അധിഷ്ഠിതമായ മുൻഷി പ്രേംചന്ദിന്റെ അനശ്വര സാഹിത്യസൃഷ്ടികൾ രാജ്യത്തെ ജനങ്ങളെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ‘X’ൽ കുറിച്ചു;

“महान कथाकार मुंशी प्रेमचंद जी को उनकी जन्म-जयंती पर आदरपूर्ण श्रद्धांजलि। अपनी कालजयी रचनाओं के माध्यम से उन्होंने मानवीय संवेदनाओं को ऐसी सशक्त अभिव्यक्ति दी, जो आज भी प्रासंगिक है। अपनी जन्मभूमि और कर्मभूमि काशी की साहित्यिक विरासत को विश्व पटल पर पहचान दिलाने में भी उनका अमूल्य योगदान रहा है। यथार्थ और सामाजिक समानता पर आधारित उनका अमर साहित्य देशवासियों के लिए सदैव प्रेरणा का स्रोत बना रहेगा।”

 

 

***

SK