Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഒരു വ്യക്തിയുടെ ജീവിതത്തിന് തിളക്കമേകുന്നതും വ്യക്തിത്വം വളർത്തുന്നതുമായ എട്ട് അനിവാര്യ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


ഒരു വ്യക്തിയുടെ ജീവിതത്തിന് തിളക്കമേകുന്നതും വ്യക്തിത്വം വളർത്തുന്നതുമായ എട്ട് അനിവാര്യ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി ‘X’-ൽ കുറിച്ചു:

“अष्टौ गुणाः पुरुषं दीपयन्ति प्रज्ञा सुशीलत्वदमौ श्रुतं च।
पराक्रमश्च बहुभाषिता च दानं यथाशक्ति कृतज्ञता च।।”

ഈ എട്ട് ഗുണങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിന് തിളക്കമേകുന്നു. വിവേകം അദ്ദേഹത്തിന് ശരിയായ പാത കാണിച്ചുകൊടുക്കുന്നു. നല്ല പെരുമാറ്റം അദ്ദേഹത്തിന്റെ സ്വഭാവത്തെ ശുദ്ധമായി നിലനിർത്തുന്നു. ആത്മനിയന്ത്രണം അദ്ദേഹത്തെ അച്ചടക്കമുള്ളവനാക്കുന്നു. അറിവ് അദ്ദേഹത്തിന് ഉൾക്കാഴ്ച നൽകുന്നു. ധൈര്യം പ്രയാസകരമായ സാഹചര്യങ്ങളിൽ ഉറച്ചുനിൽക്കാൻ സഹായിക്കുന്നു. കഴിവുറ്റ സംസാരം അദ്ദേഹത്തിന് സമൂഹത്തിൽ ബഹുമാനം നേടിക്കൊടുക്കുന്നു. തന്റെ കഴിവിനനുസരിച്ച് ദാനം ചെയ്യുന്നതും കരുണയോട് നന്ദിയുള്ളവനായിരിക്കുന്നതും ഒരു വ്യക്തിയെ പൂർണ്ണനാക്കുന്നു.

***

NK