പിഎം ഇന്ത്യ
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. “ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു” – ശ്രീ മോദി പറഞ്ഞു.
അടുത്തകാലത്തുണ്ടായ കടുത്ത പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിച്ച പൗരന്മാരോട് ആഴത്തിലുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ പ്രയാസകരമായ ഘട്ടത്തിൽ രാജ്യത്തിന്റെ അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്തു. “ദുരിതബാധിതരായ കുടുംബങ്ങളുടെ ദുഃഖത്തിലും വേദനയിലും ഞങ്ങളും രാജ്യം മുഴുവനും അവർക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഞാൻ ഉറപ്പുനൽകുന്നു” – ശ്രീ മോദി കൂട്ടിച്ചേർത്തു.
ദേശീയ മഹത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് അടിവരയിട്ട്, ഒരു രാജ്യം സ്വന്തം അഭിലാഷങ്ങളെയും കരുത്തുറ്റ ശേഷികളെയും ആശ്രയിക്കുമ്പോൾ മാത്രമാണ് യഥാർഥ നേട്ടം കൈവരിക്കാനാകുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. “ഏതൊരു രാജ്യവും മഹത്തായതായിത്തീരുന്നതും ലക്ഷ്യങ്ങൾ കൈവരിക്കുന്നതും സ്വന്തം സ്വപ്നങ്ങളുടെയും നിശ്ചയദാർഢ്യത്തിന്റെയും ശുദ്ധമായ കരുത്തിൽ മുന്നേറുമ്പോഴാണ്” – ശ്രീ മോദി പറഞ്ഞു.
ദേശീയ ചക്രവാളങ്ങൾ വിപുലമാക്കുന്ന വിശാലമായ കാഴ്ചപ്പാടുകൾക്കായി ചെറിയ അഭിലാഷങ്ങൾ ഉപേക്ഷിക്കാൻ പൗരന്മാരോട് അഭ്യർഥിച്ച പ്രധാനമന്ത്രി, ദൃഢനിശ്ചയം പ്രതിസന്ധികളെ തരണംചെയ്യാനുള്ള കരുത്ത് സ്വയം സൃഷ്ടിക്കുമെന്നു വ്യക്തമാക്കി. “കരുത്തുറ്റ നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ, ദുരന്തങ്ങളിലൂടെ വഴി കണ്ടെത്താനുള്ള ശേഷി താനേ ഉയരും” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
അഭിലാഷവും പ്രായോഗിക ശേഷിയും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഉന്നതമായ സ്വപ്നങ്ങൾ ദേശീയ ശ്രമങ്ങളുടെ മൊത്തത്തിലുള്ള വ്യാപ്തിയെയും ഉയരത്തെയും സ്വാഭാവികമായും വർധിപ്പിക്കുമെന്ന് വ്യക്തമാക്കി. “സ്വപ്നങ്ങളും നിശ്ചയദാർഢ്യവും ഉന്നതമായിരിക്കുമ്പോൾ, നമ്മുടെ ശേഷിയുടെ പരമാവധി ഉയരവും വർധിക്കുന്നു” – ശ്രീ മോദി നിരീക്ഷിച്ചു.
മഹത്തായ ദേശീയ കാഴ്ചപ്പാട് പ്രഖ്യാപിച്ച്, 2047-ഓടെ രാജ്യത്തെ സമ്പൂർണ വികസിത രാഷ്ട്രമാക്കി മാറ്റുമെന്ന ദൃഢനിശ്ചയം പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇത് ഇന്ത്യയുടെ അപാരമായ ധൈര്യവും ശേഷിയും അംഗീകരിക്കാൻ ലോകത്തെ നിർബന്ധിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. “140 കോടി ജനങ്ങളുടെ കഠിനാധ്വാനത്തിലൂടെ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷിക വേളയിൽ നാം തീർച്ചയായും ‘വികസിത ഇന്ത്യ’ കെട്ടിപ്പടുക്കും” ശ്രീ മോദി ആവർത്തിച്ചു.
എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ സമർപ്പണത്തെ പ്രശംസിച്ച്, കഴിഞ്ഞ 12 വർഷത്തെ മാനവ ശാക്തീകരണത്തിന്റെയും സാമ്പത്തിക പരിവർത്തനത്തിന്റെയും സമഗ്രമായ റിപ്പോർട്ട് കാർഡ് പ്രധാനമന്ത്രി അവതരിപ്പിച്ചു; 25 കോടി പൗരന്മാർ ദാരിദ്ര്യത്തെ തോൽപ്പിച്ചുവെന്നും ‘ദുർബലമായ അഞ്ചി’ൽനിന്ന് ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഓരോ പൗരനും പൂർണ പ്രതിജ്ഞാബദ്ധതയോടെ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തി” ശ്രീ മോദി വ്യക്തമാക്കി.
വേഗത്തിലുള്ള മുന്നേറ്റം ഇല്ലാത്തതിനാൽ കഴിഞ്ഞ കാലത്ത് ഇന്ത്യക്ക് ആഗോളതലത്തിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടതായി പ്രധാനമന്ത്രി പറഞ്ഞു. “ഇപ്പോൾ ഇന്ത്യയുടെ മുന്നേറ്റത്തിന് വലിയ വേഗം കൈവന്നിരിക്കുകയാണ്. രാജ്യം കരുത്തോടെ മുന്നോട്ട് കുതിക്കുകയാണ്. 140 കോടി ഇന്ത്യക്കാരുടെ കഴിവിനെയും ദൃഢനിശ്ചയത്തെയും ഇനി തടയാനാകില്ല” – പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തിനിടയിലെ നിർമാണം, ഡിജിറ്റൽ വളർച്ച, പൗരന്മാർക്കുള്ള സേവനവിതരണം എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയുടെ വിശദമായ റിപ്പോർട്ട് കാർഡ് അവതരിപ്പിച്ച്, രാജ്യരക്ഷാ ഉൽപ്പാദനം ഏകദേശം 4 മടങ്ങും ഖാദി-ഗ്രാമവ്യവസായ മേഖല 5 മടങ്ങും ഇലക്ട്രോണിക്സ് നിർമാണം ഏകദേശം 7 മടങ്ങും റെയിൽവേ കോച്ച് ഉൽപ്പാദനം 21 മടങ്ങും മൊബൈൽ ഫോൺ നിർമാണം 33 മടങ്ങും വർധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ നൂതനാശയങ്ങളുടെ കാര്യത്തിൽ, ഇന്റർനെറ്റ് ഉപഭോക്താക്കൾ 4 മടങ്ങും പേറ്റന്റ് അനുമതികൾ 4 മടങ്ങും ഡിജിറ്റൽ ഇടപാടുകൾ 100 മടങ്ങും വർധിച്ചു. അടിസ്ഥാനസൗകര്യ വിതരണത്തിൽ, കുടിവെള്ള കണക്ഷനുകൾ 15 മടങ്ങ് വേഗത്തിലും എൽപിജി കണക്ഷനുകൾ 6 മടങ്ങ് വേഗത്തിലും ശൗചാലയ നിർമാണം 4 മടങ്ങ് വേഗത്തിലും അടച്ചുറപ്പുള്ള വീടുകളുടെ നിർമാണം 3 മടങ്ങ് വേഗത്തിലും പൂർത്തിയാക്കിയതോടൊപ്പം നൂറുകണക്കിന് കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ചെയ്തു. “വളരെ വലിയ നേട്ടങ്ങൾ നമുക്ക് മുന്നിലുള്ളപ്പോൾ, ‘വികസിത ഇന്ത്യ’ എന്ന ദൃഢനിശ്ചയം ഒരിക്കലും അപൂർണമായി ശേഷിക്കില്ല” – ശ്രീ മോദി വ്യക്തമാക്കി.
കരുത്തുറ്റ സ്വയംപര്യാപ്തതയും നാടിന്റെ പെരുമയും അത്യന്താപേക്ഷിതമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, കുറഞ്ഞ ചെലവിലുള്ള വിദേശ ഇറക്കുമതികളെ ആശ്രയിക്കുന്ന രീതിയെ തള്ളിക്കളയുകയും പകരം, ശക്തമായ ആഭ്യന്തര ശേഷികൾ നിർമിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്തു. “നാം സ്വന്തം ശേഷികൾ ക്രമബദ്ധമായി വർധിപ്പിക്കുകയും സ്വന്തം താൽപ്പര്യങ്ങൾ സ്വയം സംരക്ഷിക്കുകയും വേണം” – ശ്രീ മോദി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റവും സ്വയംപര്യാപ്തതയിലേക്കുള്ള ശക്തമായ ചുവടുവയ്പും എടുത്തുകാട്ടി, സെമികണ്ടക്ടറുകളുടെ ആഗോള പ്രാധാന്യത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. മൂന്ന് ആഭ്യന്തര നിർമാണശാലകൾ പ്രവർത്തനം ആരംഭിച്ച്, ആഗോള വിപണിയിലേക്ക് ചിപ്പുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച അദ്ദേഹം, അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഏഴോ എട്ടോ പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാകും എന്ന പ്രധാന നയപ്രഖ്യാപനവും നടത്തി. “ഈ സ്വയംപര്യാപ്ത ഇന്ത്യ, ‘വികസിത ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കാനുള്ള സമ്പൂർണ പാതയാണ് നമുക്ക് സമ്മാനിക്കുന്നത്” – ശ്രീ മോദി ആവർത്തിച്ചു.
വിഭവശേഷി സുരക്ഷിതത്വത്തിന്റെ തന്ത്രപരമായ പ്രാധ്യാനത്തിന്ന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ‘നിർണായക ധാതുക്കൾക്കായുള്ള ദേശീയ ദൗത്യ’ത്തെക്കുറിച്ചും ‘നിർണായക ധാതുക്കൾക്കായുള്ള ഇടനാഴി’യെക്കുറിച്ചും വിശദീകരിച്ചു. വിപുലമായ അന്താരാഷ്ട്ര കരാറുകളിലൂടെ ആഗോളതലത്തിൽ വിശ്വസ്തതയുള്ള പങ്കാളിയായി ഇന്ത്യ മാറിയെന്നും അദ്ദേഹം നിരീക്ഷിച്ചു. “ഈ നിർണായക ധാതുക്കളുടെ തന്ത്രപ്രധാനമായ മേഖലയിൽ ലോകത്തിലെ നിരവധി രാജ്യങ്ങൾ ഇപ്പോൾ ഇന്ത്യയെ ഉറച്ചുവിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
സാങ്കേതിക മുന്നേറ്റത്തെ കുതിച്ചുയരുന്ന ഊർജ ആവശ്യങ്ങളുമായി കൂട്ടിയിണക്കി, ‘ശാന്തി’ നിയമത്തിനു കീഴിലുള്ള നാഴികക്കല്ലു സൃഷ്ടിച്ച ഊർജ പരിഷ്കാരങ്ങൾ എടുത്തുപറഞ്ഞു. കൂടാതെ ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ സാങ്കേതികവിദ്യയിലെ പ്രാഗൽഭ്യത്തിന്റെ പിന്തുണയോടെ, ഏഴു വർഷത്തിനുള്ളിൽ 5 പുതിയ റിയാക്ടറുകൾ പ്രവർത്തനസജ്ജമാക്കി, 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ ശേഷി കൈവരിക്കുമെന്ന പ്രധാന നയപ്രഖ്യാപനവും നടത്തി. “പ്രധാന ആണവ ഇന്ധനത്തിന്റെ കാര്യത്തിൽ സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ദിശയിലേക്ക് നാം വിജയകരമായി വലിയ ചുവടുവയ്പ് നടത്തിക്കഴിഞ്ഞു” – ശ്രീ മോദി വ്യക്തമാക്കി.
ദേശീയ വിഭവശേഷി കണ്ടെത്തലിനെ കഠിനമായി തടസ്സപ്പെടുത്തിയ മുൻകാലങ്ങളിലെ നിയന്ത്രണ നയങ്ങളെ വിമർശിച്ച പ്രധാനമന്ത്രി, ആഭ്യന്തര എണ്ണ-വാതക വികസനത്തിൽ വരുത്തിയ ധീരമായ മാറ്റം എടുത്തു കാണിച്ചു. തീരദേശത്തിന്റെ 99 ശതമാനവും ‘പ്രവേശനമില്ലാത്ത മേഖലയിൽ’ നിന്ന് ‘മുന്നോട്ടുപോകാനുള്ള മേഖല’യാക്കി മാറ്റിയതും, പുതിയ ഊർജശേഖരം കണ്ടെത്തുന്നതിനായി 85,000 കോടി രൂപയുടെ ‘സമുദ്ര മന്ഥൻ’ പദ്ധതിയുടെ പിന്തുണയോടെ വിപുലമായ ഓഫ്‌ഷോർ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി. “നാം ആ മേഖലകൾ നിർണായകമായി തുറന്നുകൊടുക്കുകയും ഇപ്പോൾ കടലിനടിയിൽ പുതിയ വലിയ ശേഖരങ്ങൾ കണ്ടെത്തുന്നതിലേക്ക് വൻതോതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
പാരമ്പര്യേതര ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം ചൂണ്ടിക്കാട്ടി, മുൻകാലത്തെ സ്തംഭനാവസ്ഥയെ കഴിഞ്ഞ 12 വർഷത്തെ ബൃഹത്തായ നാഴികക്കല്ലുകളുമായി പ്രധാനമന്ത്രി താരതമ്യപ്പെടുത്തി. നഗര വാതക വിതരണം 70-ൽ നിന്ന് 700 നഗരങ്ങളിലേക്ക് വികസിച്ചുവെന്നും പൈപ്പ് വഴിയുള്ള പാചകവാതകം 1.75 കോടി വീടുകളിലെത്തിയെന്നും സൗരോർജ ശേഷി 2 ജിഗാവാട്ടിൽനിന്ന് 160 ജിഗാവാട്ടായി കുതിച്ചുയർന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. “പന്ത്രണ്ട് വർഷത്തിനിടെ പൈപ്പ് ലൈൻ പാചകവാതക ശൃംഖല 70-ൽ നിന്ന് 700 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചത് യഥാർഥ വേഗതയും തികച്ചും വിപുലമായ വികസനവുമാണ്” – ശ്രീ മോദി ചൂണ്ടിക്കാട്ടി.
പാരമ്പര്യേതര ഊർജത്തിലൂടെ ഇടത്തരം കുടുംബങ്ങൾക്ക് ലഭിച്ച നേരിട്ടുള്ള സാമ്പത്തിക നേട്ടങ്ങൾ വിശദീകരിച്ച പ്രധാനമന്ത്രി, ‘പിഎം സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതി’യുടെ അതിവേഗ വിജയം ആഘോഷിച്ചു. സൗജന്യ സൗരോർജ വൈദ്യുതി പദ്ധതി ഓരോ കുടുംബത്തിനും 80,000 രൂപ വരെ സാമ്പത്തിക സഹായം നൽകി, വൈദ്യുതി ബില്ലുകൾ ഫലപ്രദമായി പൂജ്യത്തിലേക്ക് കുറയ്ക്കാനും അധിക വൈദ്യുതി വിൽപനയിലൂടെ അധിക വരുമാനം ഉണ്ടാക്കാനും അവസരമൊരുക്കി, 50 ലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് എത്തിയതായി അദ്ദേഹം എടുത്തുപറഞ്ഞു. “അധിക വൈദ്യുതി വിറ്റഴിച്ച് ആയിരക്കണക്കിന് വീടുകളാണ് ഇന്ന് വരുമാനം ഉണ്ടാക്കുന്നത്; ഈ വൻ ദൗത്യം നാം അതിവേഗം പൂർത്തിയാക്കുകയാണ്” – ശ്രീ മോദി നിരീക്ഷിച്ചു.
റെയിൽവേയുടെ കാര്യത്തിൽ, മുൻകാലത്തെ മന്ദഗതിയിലുള്ള വികസനവും ഇന്നത്തെ വേഗത്തിലുള്ള വികസനവും പ്രധാനമന്ത്രി താരതമ്യം ചെയ്തു. മുമ്പുണ്ടായിരുന്ന 90 വർഷത്തിനിടെ രാജ്യത്തെ റെയിൽവേ ശൃംഖലയുടെ ഏകദേശം 30% മാത്രമാണ് വൈദ്യുതീകരിച്ചരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സർക്കാർ വെറും 10 വർഷം കൊണ്ട് രാജ്യത്തെ മുഴുവൻ റെയിൽവേ ശൃംഖലയും വൈദ്യുതീകരിച്ചു. ഇത് മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിക്ക് വലിയ ഗുണം ലഭിക്കാനും സഹായിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “വലിയ രീതിയിലുള്ള ഈ വൈദ്യുതീകരണ ജോലി 100 ശതമാനവും നാം ഈ ഒരു പതിറ്റാണ്ടുകൊണ്ട് പൂർത്തിയാക്കി, ഇറക്കുമതി ചെയ്യുന്ന ഡീസൽ വിജയകരമായി ലാഭിച്ചു,” ശ്രീ മോദി വ്യക്തമാക്കി.
ഭാവിയിലെ ഇന്ധന മേഖലയിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ ഹൈഡ്രജൻ ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ലോകത്തിലെ ഏറ്റവും നീളവും ശക്തിയുമുള്ള ഹൈഡ്രജൻ ട്രെയിനായി ഇത് വികസിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ലോകത്തിലെ ഹൈഡ്രജൻ ട്രെയിനുകളുടെ മേഖലയിൽ ഇന്ത്യ അഭിമാനത്തോടെ കരുത്തുറ്റ കൊടി നാട്ടിക്കഴിഞ്ഞു” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
2047-ലെ വികസന ലക്ഷ്യങ്ങളിലേക്കുള്ള പ്രതിസന്ധികൾ നിറഞ്ഞ യാത്രയെക്കുറിച്ചും കോവിഡ്-19 മഹാമാരി, യുക്രൈനിലെയും പശ്ചിമേഷ്യയിലെയും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ പോലുള്ള കടുത്ത ആഗോള പ്രതിസന്ധികളെ നേരിട്ടതിനെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, ഏറെ പരീക്ഷിക്കപ്പെട്ട ഇന്ത്യയുടെ പ്രതിരോധശേഷിയെ പ്രശംസിച്ചു. ദുരുദ്ദേശ്യപരമായ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് ഭീതിപരത്തുന്നവരെ ശക്തമായി വിമർശിച്ച അദ്ദേഹം, മുൻകരുതലോടെയുള്ള ആസൂത്രണവും ശക്തമായ തയ്യാറെടുപ്പുകളും പൂർണമായ ആഭ്യന്തര സ്ഥിരത ഉറപ്പാക്കിയതായി അഭിമാനത്തോടെ ചൂണ്ടിക്കാട്ടി. “നമ്മുടെ സുചിന്തിതമായ പദ്ധതികൾ ഫലം കണ്ടുവെന്ന് രാജ്യം വ്യക്തമായി കണ്ടു. ഇന്ന് നാം സ്വന്തം കരുത്തിൽ തികച്ചും ശക്തമായി നിലകൊള്ളുകയാണ്” -ശ്രീ മോദി വ്യക്തമാക്കി.
കടുത്ത ആഗോള സാമ്പത്തിക ആഘാതങ്ങളിൽനിന്ന് ആഭ്യന്തര കർഷകരെ സംരക്ഷിക്കുന്നതിൽ ഗവണ്മെന്റിന്റെ അത്യന്തം സജീവമായ പങ്ക് എടുത്തുകാട്ടിയ പ്രധാനമന്ത്രി, കർഷക ക്ഷേമത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് അടിവരയിട്ടു. അന്താരാഷ്ട്ര തലത്തിൽ 3,000 രൂപ വിലയുള്ള യൂറിയ 300 രൂപയിൽ താഴെ വിലയിലും, 5,000 രൂപയിലധികം വിലയുള്ള ഡിഎപി 1,350 രൂപയ്ക്കും ലഭ്യമാക്കുന്നതിനായി വലിയ സാമ്പത്തിക ബാധ്യത ഗവണ്മെന്റ് ഏറ്റെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്നുപോലും ആ വൻ ഭാരം പേറാൻ നാം രാജ്യത്തെ കർഷകരെ നിർബന്ധിക്കുന്നില്ല, ഗവണ്മെന്റാണ് അത് ചുമലേറ്റുന്നത്” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
ലോകം കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായതായി പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളും അവശ്യവിഭവങ്ങളെ അധികാരത്തിന്റെയും സമ്മർദ്ദത്തിന്റെയും ഉപാധിയായി ഉപയോഗിക്കുകയാണ്. ഇത് ഇന്ത്യ കൂടുതൽ സ്വയംപര്യാപ്തമാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഇന്ത്യ ശക്തവും സ്വയംപര്യാപ്തവുമായ ആഭ്യന്തര സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ പ്രവർത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “സ്വയംപര്യാപ്തതയെന്ന ശക്തമായ മന്ത്രവുമായി നാം ശരിയായ ദിശയിൽ ദൃഢമായി മുന്നേറിയില്ലായിരുന്നുവെങ്കിൽ, ഇത്രയും വലിയ വെല്ലുവിളികളെ നാം എങ്ങനെ ശക്തമായി നേരിടുമായിരുന്നു” – ശ്രീ മോദി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ കുതിച്ചുയരുന്ന അന്താരാഷ്ട്ര ബഹുമാനത്തിന് കാരണം സ്ഥിരതയുള്ള രാഷ്ട്രീയ ജനവിധിയും പ്രസരിപ്പുള്ള ജനാധിപത്യവുമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഈ ആഭ്യന്തര സ്ഥിരത 2014-ന് ശേഷം 40-ഓളം രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടാൻ വിജയകരമായി വഴിയൊരുക്കിയെന്നും എടുത്തുപറഞ്ഞു. ഇത് കൃഷി, മത്സ്യബന്ധനം, വസ്ത്രവ്യാപാരം, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നീ മേഖലകളിൽ വൻ കയറ്റുമതി അവസരങ്ങളാണ് തുറന്നിട്ടത്. “ഇന്ന്, ലോകമാകെ അതിവേഗം സ്വീകരിക്കുന്ന, ആഴത്തിൽ ബഹുമാനിക്കുന്ന, രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
ആഗോള വിപണിയിലെ വലിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യൻ വ്യവസായങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ലുധിയാന, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ മുതൽ തീരദേശത്തെ സമുദ്രോൽപ്പന്നങ്ങൾ വരെ ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തേക്കാൾ മികച്ചതായിരിക്കണമെന്നും, അവ താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “നിലവിൽ ലോകത്ത് ലഭ്യമാകുന്നതിനേക്കാൾ മികച്ചതും വിലക്കുറവുള്ളതുമായ ഉൽപ്പന്നങ്ങൾ നാം കൃത്യമായി നൽകേണ്ടതുണ്ട്” – ശ്രീ മോദി വ്യക്തമാക്കി.
ഈ സാമ്പത്തിക മുന്നേറ്റങ്ങൾ ഇന്ത്യയുടെ വലിയ ദേശീയ ലക്ഷ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ ശക്തമായ സ്ഥാനം നേടിക്കൊടുക്കുന്നത് രാജ്യത്തിന്റെ വലിയ വികസന ലക്ഷ്യങ്ങൾക്ക് കരുത്തുറ്റ അടിത്തറ ഒരുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. “വികസിത ഇന്ത്യ എന്ന ലക്ഷ്യം, നമ്മുടെ സഹോദരങ്ങൾ അഭിമാനത്തോടെ പ്രകടിപ്പിച്ച അപാരമായ ശേഷിയിൽ ആഴത്തിൽ വേരൂന്നിയതാണ്” – ശ്രീ മോദി നിരീക്ഷിച്ചു.
രാജ്യത്തിന്റെ പ്രവർത്തന സംസ്കാരത്തിലും ചിന്താഗതിയിലും പ്രവർത്തന വേഗതയിലും വലിയ മാറ്റം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി മന്ദഗതിയിലായിരുന്ന പ്രവർത്തനങ്ങൾ അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ കഠിനാധ്വാനത്തിലും കഴിവിലും വലിയ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്റെ രാജ്യത്തെ യുവശക്തിയിലും അമ്മമാരിലും സഹോദരിമാരിലും കർഷകരിലും തൊഴിലാളികളിലും ഞാൻ ആഴത്തിൽ വിശ്വസിക്കുന്നു; നമുക്കൊരുമിച്ച് ഈ മഹത്തായ സ്വപ്നം തീർച്ചയായും യാഥാർഥ്യമാക്കാൻ കഴിയും” – ശ്രീ മോദി വ്യക്തമാക്കി.
ഘടനപരമായ മാറ്റത്തോടുള്ള ഭരണകൂടത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ച്, ഭരണ-ഭരണനിർവഹണ മേഖലകളിലെ സമഗ്രമായ പരിഷ്കാരങ്ങൾ ബാഹ്യമായ നിർബന്ധത്താലല്ല, മറിച്ച് ആഴത്തിലുള്ള ആന്തരിക ബോധ്യത്താലാണ് നയിക്കപ്പെടുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത ഘട്ട പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും സമൂഹവും ഒന്നിക്കുന്ന സഹകരണ ഫെഡറലിസത്തിനായി അദ്ദേഹം ആഹ്വാനംചെയ്തു. “നമ്മുടെ ഈ പരിഷ്കാരം തികഞ്ഞ ബോധ്യത്തോടെയുള്ളതാണ്; വരും ദിവസങ്ങളിൽ അടുത്ത ഘട്ട പരിഷ്കാരത്തിലേക്ക് നാം അതിവേഗം മുന്നേറാൻ പോകുകയാണ്,” ശ്രീ മോദി വ്യക്തമാക്കി.
‘സപ്തസിന്ധു’വിന്റെ പ്രാചീന നാഗരിക കരുത്തിനെ അനുസ്മരിച്ച്, പ്രധാനമന്ത്രി ശക്തമായ പുതിയ തന്ത്രപ്രധാന ചട്ടക്കൂട് പ്രഖ്യാപിക്കുകയും തരംഗമാറ്റത്തിന് വഴിയൊരുക്കുന്ന ‘സപ്തധാര’ അഥവാ ‘സപ്തശക്തി’ അനാവരണം ചെയ്ത്, ഇന്ത്യയുടെ അടുത്ത കുതിച്ചുചാട്ടത്തിനായുള്ള ഭാവ്യാത്മക ആഹ്വാനം നൽകുകയുംചെയ്തു. യുവാക്കളുടെ അപാരമായ ശേഷി പൂർണമായി വിനിയോഗിക്കുന്ന ഊർജസ്വലമായ ഈ ഏഴ് ശക്തിധാരകൾ രാജ്യത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ആ സപ്തധാര തന്ത്രത്തിന്റെ വൻ ശേഷിയും കരുത്തും ഉപയോഗിച്ച് നാം രാജ്യത്തിന് പുതിയ ഉയരവും പുതിയ വേഗവും നൽകും” – ശ്രീ മോദി ഉറപ്പുനൽകി.
‘നിർമാണ ശേഷി’യെ ആദ്യത്തെ നിർണായക ശക്തിധാരയായി ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, പൂർണമായ ആഭ്യന്തര മൂല്യ ശൃംഖലകളിലുടനീളം ചെറിയ ഘടകങ്ങൾ മുതൽ വലിയ അന്തിമ ഉൽപ്പന്നങ്ങൾ വരെ നിർമിക്കുന്നതിൽ പ്രാഗൽഭ്യം നേടി, നിർമാണ മേഖല അതിവേഗം വിപുലീകരിക്കാൻ അടിയന്തര ആഹ്വാനം നൽകി. വൈകല്യങ്ങളില്ലാത്ത കൃത്യത, ചെലവുചുരുക്കൽ, ആഗോളതലത്തിലുള്ള വ്യാപ്തിക്കും ഗുണനിലവാരത്തിനുമുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നിവയിൽ കർശനമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “രൂപകൽപന മുതൽ പൂർണമായ നിർമാണം വരെ, ഇന്ത്യ തീർച്ചയായും ആഗോള വിതരണ ശൃംഖലയുടെ തികച്ചും വിശ്വസനീയമായ കേന്ദ്രമായി മാറിയേ തീരൂ” – ശ്രീ മോദി ആവർത്തിച്ചു വ്യക്തമാക്കി.
‘കൃഷിയും ഭക്ഷ്യ സംസ്കരണവും’ രണ്ടാമത്തെ നിർണായക ശക്തിധാരയായി നിശ്ചയിച്ച്, പ്രധാനമന്ത്രി രാജ്യവ്യാപകമായി രാസരഹിത കൃഷി രീതിയിലേക്ക് മാറുന്നതിനെ പിന്തുണച്ചു. സംയോജിത ‘ഫാം-ടു-എക്സ്പോർട്ട്’ വിതരണ ശൃംഖലകളിലേക്ക് ബൃഹത്തായ മുന്നേറ്റത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ ഭക്ഷണങ്ങൾ കുതിച്ചുയരുന്ന ആഗോള വിപണികളിലേക്ക് തടസ്സമില്ലാതെ എത്തിച്ചേരുന്നത് ഇത് ഉറപ്പാക്കും. “നമുക്ക് ആഗോള തലത്തിൽ എത്താനും അവിടെ ആധിപത്യം സ്ഥാപിക്കാനും സാധിക്കുന്ന തരത്തിൽ നമ്മുടെ കാർഷിക ഉൽപ്പന്നങ്ങൾ എല്ലാ ആഗോള മാനദണ്ഡങ്ങളും വിജയകരമായി പാലിക്കണം,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
‘സാങ്കേതികവിദ്യയും നൂതനാശയങ്ങളും’ എന്നതിനെ മൂന്നാമത്തെ നിർണായക ശക്തിധാരയായി എടുത്തുപറഞ്ഞ്, നിർമിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, ബഹിരാകാശം, അഡ്വാൻസ്ഡ് റോബോട്ടിക്സ്, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം (DPI), ‘മേക് ഇൻ ഇന്ത്യ’ 6ജി തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇന്ത്യ കേവലം ആഗോള വിപണിയായി തുടരാതെ നൂതനാശയ ഉപജ്ഞാതാക്കളുടെ പ്രധാന കേന്ദ്രമായി മാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “‘മേക് ഇൻ ഇന്ത്യ’ 6ജി ഓരോ കോണിലും എത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം; ഇത് നാം അതിവേഗം കൈവരിക്കുകയും വേണം” – ശ്രീ മോദി വ്യക്തമാക്കി.
‘ഗതിശക്തി’യെ നാലാമത്തെ അത്യന്താപേക്ഷിത ശക്തിധാരയായി അദ്ദേഹം വിശദീകരിച്ചു. ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിവേഗ റെയിൽവേ, ആധുനിക ഹൈവേകൾ, ഉൾനാടൻ ജലപാതകൾ, ആധുനിക തുറമുഖങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. തുറമുഖങ്ങളെ തുറമുഖാധിഷ്ഠിത വികസനത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പ്രധാന കേന്ദ്രങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. “തുറമുഖങ്ങളെ വൻതോതിലുള്ള തുറമുഖാധിഷ്ഠിത വികസന കുതിപ്പിന്റെ തന്ത്രപ്രധാനമായ ദിശയിലേക്ക് നാം തീർച്ചയായും നയിക്കേണ്ടതുണ്ട്,” ശ്രീ മോദി ചൂണ്ടിക്കാട്ടി.
‘പ്രതിരോധ ശക്തി’യെ അഞ്ചാമത്തെ നിർണായക ശക്തിധാരയായി ചൂണ്ടിക്കാട്ടി, തന്ത്രപ്രധാനമായ പൂർണ സ്വയംപര്യാപ്തത വിട്ടുവീഴ്ചയില്ലാത്ത ദേശീയ മുൻഗണനയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഡ്രോണുകൾ, കൗണ്ടർ ഡ്രോൺ സംവിധാനങ്ങൾ, ഹൈപ്പർസോണിക്സ് എന്നിവയുൾപ്പെടെയുള്ള അടുത്ത തലമുറ സാങ്കേതികവിദ്യകൾക്ക് തുടക്കമിടുകയും കയറ്റുമതി ചെയ്യുകയും ചെയ്ത്, ലോകത്തിലെ മുൻനിര വിതരണക്കാരായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “ആഗോളതലത്തിൽ പ്രതിരോധ സാങ്കേതികവിദ്യയുടെ ബൃഹത്തായ വിതരണക്കാരായി മാറുകയെന്ന ദൃഢമായ ലക്ഷ്യത്തോടെ നാം അതിവേഗം മുന്നേറണം” – ശ്രീ മോദി വ്യക്തമാക്കി.
സൈബർ സുരക്ഷയെ രാജ്യരക്ഷയുടെ അവിഭാജ്യ ഘടകമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ ഡിജിറ്റൽ അതിർത്തികളും ആഗോള സൈബർ മേഖലയും സംരക്ഷിക്കുന്നതിനായി ഇന്ത്യൻ യുവാക്കളുടെ അപാരമായ ഡിജിറ്റൽ ശേഷി പ്രയോജനപ്പെടുത്തണമെന്ന് വ്യക്തമാക്കി. “രാജ്യത്തിന്റെയും ലോകത്തിന്റെയും പൂർണമായ സംരക്ഷണത്തിനായി സൈബർ സുരക്ഷാരംഗത്ത് നമ്മുടെ യുവാക്കളുടെ അപാരമായ ശേഷി നമുക്ക് സജീവമായി ഉപയോഗിക്കാൻ കഴിയും” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
സുസ്ഥിരമായ ആറാമത്തെ ശക്തിധാരയായി ‘ഹരിത-സമുദ്ര സമ്പദ്‌വ്യവസ്ഥയെ’ പ്രധാനമന്ത്രി പരിചയപ്പെടുത്തി. ആഗോള കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇന്ത്യ നേതൃത്വം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത ഹൈഡ്രജൻ, പുനരുപയോഗ ഊർജം, ഊർജ സംഭരണ സംവിധാനം എന്നിവയുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സമുദ്രം, സമുദ്ര വിഭവങ്ങൾ, തീരദേശ വിനോദസഞ്ചാരം എന്നിവയുടെ സമഗ്ര വികസനത്തിനും പ്രാധാന്യം നൽകണം. ഇതിലൂടെ സുസ്ഥിര സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം നിരവധി ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “ലോകം ആഗോളതാപനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, നാം നിരന്തരം വഴികൾ കണ്ടെത്തുകയും ഉറപ്പുള്ള പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു” – ശ്രീ മോദി വ്യക്തമാക്കി.
ഇന്ത്യയുടെ ‘സോഫ്റ്റ് പവറി’നെ ഏഴാമത്തെയും അവസാനത്തെയും ശക്തിധാരയായി ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, യോഗയെ ലോകത്തെ ഒന്നിപ്പിക്കുന്ന ഊർജമായി പ്രകീർത്തിക്കുകയും ഇന്ത്യയുടെ പൈതൃകം, ആയുർവേദം, വിനോദസഞ്ചാരം എന്നിവയുടെ ആഗോളവൽക്കരണത്തെ പിന്തുണയ്ക്കുകയും ചെയ്തു. കൂടാതെ വിഎഫ്എക്സ്, ആനിമേഷൻ, ഗെയിമിങ്, വേവ്സ് ഉച്ചകോടി എന്നിവ ഉൾപ്പെടുന്ന സർഗാത്മക സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായ നേതൃത്വം കൈവരിക്കാൻ അടിയന്തര നിർദേശം നൽകുകയും ചെയ്തു. “സർഗ്ഗാത്മക ലോകത്ത് ഇന്ത്യക്ക് അതിന്റെ അപാരമായ ആധിപത്യം സജീവമായി കാണിക്കാൻ കഴിയും, അത് ആഗോള ശേഷിയായി നാം തീർച്ചയായും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്” – ശ്രീ മോദി വ്യക്തമാക്കി.
ഇന്ത്യയുടെ വന്യജീവികളുടെയും ദേശീയോദ്യാനങ്ങളുടെയും വൻതോതിലുള്ളതും ഇതുവരെ പ്രയോജനപ്പെടുത്താത്തതുമായ സാധ്യതകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോള വിനോദസഞ്ചാരികളെ ആകർഷിച്ചും വിപുലമായ സംഗീതകച്ചേരി സമ്പദ്‌വ്യവസ്ഥയോടൊപ്പം അന്താരാഷ്ട്ര കായിക വിനോദങ്ങളെ വൻതോതിൽ ഏകോപിപ്പിച്ചും ഈ സോഫ്റ്റ് പവർ പ്രയോജനപ്പെടുത്താൻ ശക്തമായ പ്രചാരണത്തിന് ആഹ്വാനം ചെയ്തു. “നമ്മുടെ സോഫ്റ്റ് പവറിലൂടെ ലോകത്തിലെ വിനോദസഞ്ചാരികളെ അതിവേഗം ആകർഷിക്കാൻ നമുക്ക് വലിയ അവസരമുണ്ട്, നമ്മുടെ ശേഷി ലോകത്തിന് മുന്നിൽ നാം ധീരമായി പ്രദർശിപ്പിക്കുകയും വേണം” – ശ്രീ മോദി പറഞ്ഞു.
ഈ ഏഴ് ശക്തിധാരകളുടെയും തന്ത്രപ്രധാനമായ ലക്ഷ്യം വിവരിച്ച്, ദേശീയ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും ആഗോള മാനദണ്ഡങ്ങളെ മറികടക്കുന്നതിനും ഒറ്റപ്പെട്ട മേഖല തിരിച്ചുള്ള പുരോഗതിയേക്കാൾ ഏകോപിതവും വിവിധ മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ളതുമായ സമീപനമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സമഗ്രമായ സമീപനത്തിലൂടെ, രാജ്യത്തിനായി നാം സുരക്ഷിതമായി നിശ്ചയിച്ചിട്ടുള്ള വലിയ ലക്ഷ്യങ്ങൾ മറികടക്കുന്നതിനുള്ള ദിശയിൽ തീർച്ചയായും നാം അതിവേഗം പ്രവർത്തിക്കണം” – ശ്രീ മോദി വ്യക്തമാക്കി.
ഇന്ത്യൻ കമ്പനികൾ ആഗോള തലത്തിൽ മുൻനിരയിലെത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യൻ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന തരത്തിൽ ഗവണ്മെന്റ് നയങ്ങൾ വേഗത്തിൽ നവീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോർച്യൂൺ 500 പട്ടികയിൽ 50 ഇന്ത്യൻ കമ്പനികളെ ഉൾപ്പെടുത്തുക എന്നതടക്കമുള്ള വലിയ ലക്ഷ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇന്ത്യൻ ബാങ്കുകൾ ലോകത്തിലെ മുൻനിര ബാങ്കുകളുടെ പട്ടികയിൽ എത്തണമെന്നും ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയെ ലോകത്തിലെ മികച്ച അഞ്ച് കമ്പനികളിൽ ഒന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമം, റേറ്റിംഗ്, കൺസൾട്ടിംഗ്, അക്കൗണ്ടിംഗ്, ടെക്നോളജി മേഖലകളിലും ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. “ഈ പാതയിൽ നമ്മുടെ കഠിനാധ്വാനത്തിൽ ഒട്ടും കുറവുവരുത്താതെ, ‘വികസിത ഇന്ത്യ’ എന്ന വലിയ സ്വപ്നം നാം തീർച്ചയായും സാക്ഷാത്കരിക്കും” – ശ്രീ മോദി വ്യക്തമാക്കി.
ദേശീയ പരിവർത്തനത്തിന്റെ കേന്ദ്രസ്ഥാനത്ത് യുവാക്കളെ പ്രതിഷ്ഠിച്ച്, ദ്രുതഗതിയിലുള്ള ഈ പുരോഗതിയുടെ പ്രധാന ശിൽപ്പികളും അന്തിമ ഗുണഭോക്താക്കളും യുവജനങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസിത രാഷ്ട്രത്തിലേക്കുള്ള മുഴുവൻ യാത്രയും അവരുടെ ശാക്തീകരണവുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “വികസിത ഇന്ത്യ എന്ന ലക്ഷ്യം, യുവാക്കളുമായി അതിവേഗം കൂട്ടിയിണക്കി, നമ്മുടെ ഏറ്റവും ഉയർന്ന മുൻഗണനയായി നാം തീർച്ചയായും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്” – ശ്രീ മോദി വ്യക്തമാക്കി.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് മേഖല കഴിഞ്ഞ പത്ത് വർഷത്തിനിടെ വലിയ വളർച്ച കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2.5 ലക്ഷമായി ഉയർന്നതായി അദ്ദേഹം പറഞ്ഞു. ഈ വളർച്ച യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ-നവീകരണ ഫണ്ട്, കുറഞ്ഞ നിരക്കിലുള്ള ഡിജിറ്റൽ ഡേറ്റ തുടങ്ങിയ സംവിധാനങ്ങൾ യുവ പ്രതിഭകൾക്ക് വലിയ പിന്തുണ നൽകുന്നു. സ്കിൽ ഇന്ത്യ, ഖേലോ ഇന്ത്യ, ദേശീയ ഡ്രോൺ നയം, ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം എന്നിവയും യുവാക്കളുടെ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട്. 35 വർഷത്തിന് ശേഷം അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾ നിങ്ങളുടെ വലിയ സ്വപ്നങ്ങൾ കൊണ്ടുവരൂ. സാമ്പത്തിക സഹായത്തിന്റെ ശക്തമായ സംവിധാനം നാം സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ വിഭവങ്ങളുടെ കുറവുണ്ടാകാൻ നാം തീർച്ചയായും അനുവദിക്കില്ല” – ശ്രീ മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ സർവകലാശാലകളുടെ എണ്ണം 350ൽ താഴെയായിരുന്നത് ഏകദേശം 1,000 ആയി ഉയർന്നതായി അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജുകളുടെ എണ്ണം 400ൽ താഴെയായിരുന്നത് ഏകദേശം 850 ആയി വർധിച്ചു. 10,000ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രാജ്യത്ത് പുതിയ നവീകരണ സംസ്കാരത്തിന് വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. യുവാക്കൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾ അവരുടെ ആദ്യ ശ്രമത്തിൽ തന്നെ സ്വകാര്യ ഉപഗ്രഹങ്ങളും റോക്കറ്റുകളും വികസിപ്പിച്ച് വിക്ഷേപിച്ചതിന്റെ നേട്ടവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “നമ്മുടെ രാജ്യത്തെ ചെറുപ്പക്കാരുടെ മനസ്സുകൾ ചെറുപ്പം മുതലേ സാങ്കേതികവിദ്യയിലേക്ക് വൻതോതിൽ ആകർഷിക്കപ്പെടുന്ന ദിശയിലാണ് നാം അതിവേഗം പ്രവർത്തിക്കുന്നത്,” ശ്രീ മോദി പറഞ്ഞു.
അത്യാധുനിക സാങ്കേതികവിദ്യകളിൽ പൂർണമായ ആഗോള ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി പ്രഖ്യാപിച്ച്, വരുംവർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് നിർമിതബുദ്ധി നൈപുണ്യത്തിൽ ഔദ്യോഗികമായി പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി ചുവപ്പുകോട്ടയിൽ നിന്ന് നിർണായക പ്രഖ്യാപനം നടത്തി. “നിർമിതബുദ്ധിലോകത്ത് നേതൃത്വം നൽകാനുള്ള അപാരമായ ശേഷി നമ്മുടെ യുവാക്കൾക്ക് ഉണ്ടാകുന്നതിനായി, ഒരു കോടി യുവാക്കൾക്ക് നിർമിതബുദ്ധി നൈപുണ്യ പരിശീലനം നൽകുന്നതിന് നാം അതിവേഗം പ്രവർത്തിക്കും” – ശ്രീ മോദി വ്യക്തമാക്കി.
വ്യക്തവും ദീർഘവീക്ഷണമുള്ളതുമായ നയങ്ങളിൽ നിന്ന് നേരിട്ടുണ്ടായ വൻ വിജയങ്ങൾ എടുത്തുപറഞ്ഞ്, പ്രധാനമന്ത്രി പുതിയ മേഖലകളെക്കുറിച്ചുള്ള റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചു. 2014-ൽ 60,000 കോടി രൂപയായിരുന്ന ജൈവ സമ്പദ്വ്യവസ്ഥ ഇന്ന് ഏകദേശം 20 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നതും, പ്രതിവർഷം വെറും 1.5 ലക്ഷം മാത്രമായിരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 25 ലക്ഷത്തിലേക്ക് ഉയർന്നതും അദ്ദേഹം പ്രകീർത്തിച്ചു. “കണ്ടോളൂ, നയങ്ങൾ ശരിയായിരിക്കുകയും ലക്ഷ്യം സ്ഫടികം പോലെ വ്യക്തമായിരിക്കുകയും ചെയ്യുമ്പോൾ, എന്റെ രാജ്യത്തെ യുവാക്കൾ എത്ര അത്ഭുതകരമായാണ് വിജയം കൈവരിക്കുന്നത്” – ശ്രീ മോദി വ്യക്തമാക്കി.
ഗ്രാമീണ ഭരണനിർവഹണത്തോടൊപ്പം വ്യോമയാന, ബഹിരാകാശ മേഖലകളുടെ ദ്രുതഗതിയിലുള്ള വികസനവും എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പുതിയ വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലൂടെയുള്ള വൻ തൊഴിലവസര സൃഷ്ടിയും ‘മേക് ഇൻ ഇന്ത്യ’ സി-295 പ്രതിരോധ ഗതാഗത വിമാനത്തിന്റെ വിജയകരമായ പറക്കലും ചൂണ്ടിക്കാട്ടി. അതേസമയം 3.25 കോടി കുടുംബങ്ങളിലായി 140 ലക്ഷം കോടി രൂപയുടെ ഗ്രാമീണ സാമ്പത്തിക സാധ്യതകൾ തുറന്നുനൽകിയ, ഡ്രോൺ അധിഷ്ഠിത ‘സ്വാമിത്വ’ സ്വത്ത് സർവേ പദ്ധതിയുടെ വൻ വിജയത്തെ അദ്ദേഹം പ്രശംസിച്ചു. “ഡ്രോണുകൾ കാരണം ഗ്രാമീണ സ്വത്ത് സർവേ പദ്ധതി വലിയ വിജയമായി മാറുകയാണ്. ഇത് അത്യാവശ്യ വായ്പകൾക്കും ബിസിനസിനുമായി സ്വത്തിന്റെ മൂല്യം വലിയതോതിൽ വർധിപ്പിക്കാൻ സഹായിക്കുന്നു” – ശ്രീ മോദി പറഞ്ഞു.
മധ്യവർഗ കുടുംബങ്ങളിൽ, മത്സരപ്പരീക്ഷകളുടെ സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി ബൃഹത്തായ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളം സൗജന്യ ഓൺലൈൻ കോച്ചിംഗ് ലഭ്യമാക്കും. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളും മികച്ച അധ്യാപകരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. മത്സരപ്പരീക്ഷകൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും കൂടുതൽ അവസരങ്ങളും നൽകുകയാണ് ഇതിന്റെ ലക്ഷ്യം. “ആ വൻ വിഭവങ്ങളെല്ലാം ഒന്നിച്ചു കൊണ്ടുവന്ന്, യുവാക്കൾക്ക് പൂർണമായും സൗജന്യ കോച്ചിങ് നൽകുന്നതിനായി ശക്തമായ ശൃംഖല നാം കെട്ടിപ്പടുക്കാൻ പോകുകയാണ്” – ശ്രീ മോദി വ്യക്തമാക്കി.
അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റവും പ്രധാനമന്ത്രി എടുത്തുകാട്ടി. TOPS, ഖേലോ ഇന്ത്യ തുടങ്ങിയ പദ്ധതികൾ യുവ കായികതാരങ്ങളുടെ കഴിവുകൾ വളർത്താൻ സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ ത്രിവർണ പതാക കൂടുതൽ ഉയരത്തിൽ പാറുന്ന കാഴ്ച ഇപ്പോൾ കാണാനാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശക്തമായ ശ്രമം നടത്തുകയാണെന്നും 2036ലെ ഒളിമ്പിക്സിന് ശക്തമായ സ്ഥാനാർത്ഥിയാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. “കായിക ലോകത്ത് ഇന്ത്യയുടെ പ്രകടനം തുടർച്ചയായി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ശക്തമായ മത്സരാർഥികളായി നാം അഭിമാനത്തോടെ മുന്നേറുകയാണ്” – ശ്രീ മോദി വ്യക്തമാക്കി.
5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി ദേശീയ കായിക പ്രതിഭാന്വേഷണം ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകളിലും നിന്ന് കഴിവുള്ള കുട്ടികളെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ യുവ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത് ഭാവിയിലെ ഒളിമ്പിക് ചാമ്പ്യന്മാരായി വളർത്തും. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ കഴിയുന്ന ശക്തമായ കായികതാരനിരയെ വളർത്തിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. “കുട്ടികളുടെ കഴിവുകൾ സജീവമായി കണ്ടെത്തുകയും അവർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്ത്, രാജ്യത്തിനായി അഭിമാനത്തോടെ കളിക്കുന്ന മികച്ച കായികതാരങ്ങളാക്കി മാറ്റും” – ശ്രീ മോദി പറഞ്ഞു.
ലഹരി ഉപയോഗമെന്ന രൂക്ഷമായ ദേശീയ പ്രതിസന്ധിയെ അഭിസംബോധന ചെയ്ത്, ലഹരിമുക്ത ഭാരതം എന്നത് വരുംതലമുറയുടെ കരുത്ത് ദൃഢമായി ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമായ കൂട്ടായ വലിയ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 100 ആഴ്ച നീളുന്ന സമഗ്രമായ രാജ്യവ്യാപക ലഹരിവിരുദ്ധ പ്രചാരണത്തിനായി ‘നശാ മുക്ത് യുവ അഭിയാനു’ കീഴിൽ അണിനിരക്കാൻ ഓരോ കുടുംബത്തോടും സന്നദ്ധ സംഘടനകളോടും ആത്മീയ പ്രസ്ഥാനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. “ഈ യജ്ഞത്തിന്റെ സജീവ ഭാഗമാകാനും ലഹരിമുക്ത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അതിവേഗം മുന്നോട്ടുവരാനും ഞാൻ ഓരോ കുടുംബത്തോടും ആവശ്യപ്പെടുകയാണ്” – ശ്രീ മോദി വ്യക്തമാക്കി.
ദശലക്ഷക്കണക്കിനു പേരുടെ ഭാവി പൂർണമായി തകർത്ത, നാല് പതിറ്റാണ്ട് നീണ്ട അക്രമസക്തമായ തീവ്രവാദത്തിന്റെ നാളുകളെക്കുറിച്ച് ഓർമിപ്പിച്ച പ്രധാനമന്ത്രി, 3,500-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗത്തെ ആദരിച്ചു. നക്സലിസം നിർണായകമായി നിർമാർജനം ചെയ്യപ്പെട്ടുവെന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച അദ്ദേഹം, തീവ്രവാദ മുക്തമായ ആ മേഖലകളിൽ പ്രാദേശിക വികസനത്തിന്റെ വലിയൊരു കുതിപ്പും ജനങ്ങളുടെ വിശ്വാസവുമാണ് ഇപ്പോൾ പൂത്തുലയുന്നതെന്ന് ചൂണ്ടിക്കാട്ടി. “ഇന്ന് അതേ മേഖലകളിൽ, തീവ്രവാദത്തിൽ നിന്ന് പൂർണമായും മുക്തമായതിനെത്തുടർന്ന്, വലിയ വികസനത്തിന്റെയും വിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും ത്രിവർണ പതാക അഭിമാനത്തോടെ പാറിപ്പറക്കുകയാണ്” – ശ്രീ മോദി വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷയിലെ സംവേദനക്ഷമതയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, ദേശീയ നയങ്ങളെ ദുരുദ്ദേശ്യത്തോടെ സ്വാധീനിക്കുന്നതിനായി മുൻകാലങ്ങളിൽ അധികാര ഇടനാഴികളിലേക്ക് കടന്നുകയറിയ ആശയപരമായ അട്ടിമറികൾക്കും അട്ടിമറി ശക്തികൾക്കുമെതിരെ രാജ്യം അതീവ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ചു. “ഈ വെല്ലുവിളിയെ നാം ഒട്ടും കുറച്ചുകാണരുത്. ഇതിനെക്കുറിച്ച് നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അടിയന്തര ആവശ്യമാണ്” – ശ്രീ മോദി വ്യക്തമാക്കി.
അക്രമത്തിനും അരാജകത്വത്തിനും നിരന്തരം അവസരം തേടുന്ന പ്രത്യയശാസ്ത്ര തീവ്രവാദികൾ ഉയർത്തുന്ന, വളർന്നുവരുന്നതും അപകടകരവുമായ ഭീഷണി എടുത്തുകാട്ടി, ഇത്തരം വിനാശകരമായ ഘടകങ്ങളെ തിരിച്ചറിയാനും കൃത്യമായി ഒറ്റപ്പെടുത്താനുമായി ഏകോപിതമായ വലിയ ശ്രമത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. “ഈ പ്രത്യയശാസ്ത്ര തീവ്രവാദികളെ നാം തീർച്ചയായും തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും യുവതലമുറയെ പ്രധാനധാരയിലേക്ക് സജീവമായി ബന്ധിപ്പിക്കുകയും വേണം,” ശ്രീ മോദി അഭിപ്രായപ്പെട്ടു.
ആധുനിക യുദ്ധങ്ങൾ രാജ്യത്തെ പ്രധാന അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ദേശീയ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ ആധുനിക സന്നദ്ധ സിവിൽ ഡിഫൻസ് ശൃംഖല രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ വൻ വളർച്ചയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ ഏകദേശം 100 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിരോധ കയറ്റുമതി 50 മടങ്ങിലധികം വർധിച്ചതായും അദ്ദേഹം പറഞ്ഞു. “വരും ദിവസങ്ങളിൽ വളരെ ഊർജസ്വലവും ആധുനികവുമായ സിവിൽ ഡിഫൻസ് ശൃംഖല നമ്മൾ കെട്ടിപ്പടുക്കുമെന്ന് ഇന്ന് ഞാൻ ചുവപ്പുകോട്ടയിൽ നിന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുകയാണ്” – ശ്രീ മോദി വ്യക്തമാക്കി.
ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ, സ്ത്രീകൾ വഹിക്കുന്ന പ്രധാന പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. വ്യോമയാനം, STEM മേഖല, സായുധ സേന എന്നിവയിൽ, NDA വഴിയും ഉൾപ്പെടെ, സ്ത്രീകൾ വലിയ സംഭാവനകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ വർധിച്ചുവരുന്ന സാമ്പത്തിക ശാക്തീകരണവും അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്ത് സാങ്കേതിക പരിശീലനം നേടിയ ശേഷം സാനന്ദിൽ നൂതന മൈക്രോചിപ്പുകൾ നിർമ്മിക്കുന്ന ഗോത്രവനിതകളുടെ ആത്മവിശ്വാസത്തിലും നേട്ടങ്ങളിലും വലിയ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട ഗ്രാമീണ വനിതകൾക്കായുള്ള വലിയ ലക്ഷ്യം 3 കോടി ‘ലഖ്പതി ദീദി’മാർ എന്ന നേട്ടത്തോടെ പൂർണമായും മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അഭൂതപൂർവമായ പ്രാദേശിക പരിവർത്തനത്തിന് വഴിയൊരുക്കാൻ 6 കോടിയുടെ പുതിയ ലക്ഷ്യം നിശ്ചയിച്ചു. “ഇന്ന് ചിപ്പ് നിർമാണം പോലെയുള്ള സങ്കീർണമായ ജോലികൾ ചെയ്യുന്ന ആ പെൺമക്കളിൽ ഞാൻ കണ്ട അപാരമായ ആത്മവിശ്വാസം എന്നെ ശരിക്കും സ്വാധീനിച്ചു” – ശ്രീ മോദി അഭിപ്രായപ്പെട്ടു.
ജനപ്രതിനിധികളായി സേവനമനുഷ്ഠിക്കുന്ന ഊർജസ്വലരായ വനിതകൾ നൽകുന്ന മികച്ച നേതൃത്വത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ‘നാരിശക്തി’ക്കായി ശക്തമായ ആഹ്വാനം നൽകുകയും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കുള്ള മൂന്നിലൊന്ന് നിയമനിർമാണ സംവരണം ദശാബ്ദങ്ങളുടെ കാലതാമസം ഒഴിവാക്കി വേഗത്തിൽ നടപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ശക്തമായി അഭ്യർഥിക്കുകയും ചെയ്തു. “ആ സ്ത്രീകളെ ആദരിച്ച്, നിങ്ങൾ മുന്നോട്ട് വരൂ, അതിന്റെ ഖ്യാതി നേടൂ. എന്റെ അമ്മമാർക്കും സഹോദരിമാർക്കും അവർക്ക് അർഹതപ്പെട്ട അവകാശം തീർച്ചയായും നൽകൂ” – ശ്രീ മോദി പറഞ്ഞു.
കഴിഞ്ഞ പരിവർത്തന പതിറ്റാണ്ടിൽ കൈവരിച്ച വൻ മുന്നേറ്റത്തെ കഴിഞ്ഞകാലത്തെ പരിമിതമായ സാമൂഹിക സുരക്ഷാ പരിരക്ഷയുമായി താരതമ്യം ചെയ്ത്, ഏവരെയും ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ 2014-ന് മുമ്പുള്ള വെറും 25 കോടിയിൽ നിന്ന് ഇന്ന് ഏകദേശം 100 കോടി പൗരന്മാർക്ക് സംരക്ഷണം നൽകുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “വികസനം അവസാനത്തെ വ്യക്തിയിലേക്കും വിജയകരമായി എത്തിച്ചേരുമ്പോൾ മാത്രമേ ‘വികസിത ഇന്ത്യ’ എന്ന ലക്ഷ്യം പൂർണമായി സാക്ഷാത്കരിക്കപ്പെടൂ” – ശ്രീ മോദി പറഞ്ഞു.
കരുത്തുറ്റ ക്ഷേമപദ്ധതികളുടെ ജീവിതപരിവർത്തന സ്വാധീനം വിശദീകരിച്ച്, 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ വൈദ്യസഹായം ലഭ്യമാക്കുകയും പാവപ്പെട്ടവരുടെയും ഇടത്തരം കുടുംബങ്ങളുടെയും 2 ലക്ഷം കോടി രൂപയോളം വരുന്ന കടുത്ത വൈദ്യശാസ്ത്ര ചെലവുകൾ ഔദ്യോഗികമായി ലാഭിക്കുകയും ചെയ്ത ആയുഷ്മാൻ ഭാരത് യോജന പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഈ ഹെൽത്ത് കാർഡ് കാരണം, മരുന്നുകൾക്കും ശസ്ത്രക്രിയകൾക്കുമായി മാറ്റിവയ്ക്കേണ്ടിയിരുന്ന വൻ തുക പാവപ്പെട്ടവരുടെയും ഇടത്തരം കുടുംബങ്ങളുടെയും കീശയിൽ പൂർണമായും സമ്പാദിക്കാൻ കഴിഞ്ഞു” – ശ്രീ മോദി നിരീക്ഷിച്ചു.
ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മൊബൈൽ ഫോണുകൾ വഴിയുള്ള ഡിജിറ്റൽ സ്വയം രജിസ്ട്രേഷൻ പ്രയോജനപ്പെടുത്താൻ കുടുംബങ്ങളോടും യുവാക്കളോടും അഭ്യർഥിച്ചു. സജീവ പൗരപങ്കാളിത്തത്തിലൂടെ ഉറപ്പാക്കുന്ന കൃത്യമായ ജനസംഖ്യാ ഡേറ്റ, കൃത്യതയാർന്ന വികസന രൂപരേഖകളും ഫലപ്രദമായ ദേശീയ നയങ്ങളും ആസൂത്രണം ചെയ്യുന്നതിനുള്ള അടിസ്ഥാന ശിലയാണെന്ന് അദ്ദേഹം വിശദീകരിച്ചു. “ഡിജിറ്റലായി നിങ്ങൾ എത്രത്തോളം കൃത്യമായ വിവരങ്ങൾ നൽകുന്നുവോ, രാജ്യത്തിന് അതിവേഗം മുന്നോട്ട് കുതിക്കാൻ അത് അത്രത്തോളം വലിയ സഹായമായിരിക്കും,” ശ്രീ മോദി വ്യക്തമാക്കി.
ഈ ഡിജിറ്റൽ സെൻസസ് ദൗത്യത്തിന് സജീവമായി നേതൃത്വം നൽകാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, കുടുംബത്തോടൊപ്പം ഇരുന്ന് കൈയബദ്ധങ്ങൾ ഒഴിവാക്കി ഫോമുകൾ സൂക്ഷ്മമായി പൂരിപ്പിക്കാനും പിഴവുകളില്ലാത്ത ഡേറ്റ തടസ്സമില്ലാതെ ഓൺലൈനായി അപ്‌ലോഡ് ചെയ്യാനും ഉപദേശിച്ചു. “ഈ ഡിജിറ്റൽ സെൻസസ് എന്ന അത്യന്താപേക്ഷിതമായ ദൗത്യത്തിൽ സജീവമായും വലിയതോതിലും പങ്കുചേരാൻ ഞാൻ എന്റെ രാജ്യത്തെ യുവാക്കളോട് ശക്തമായി അഭ്യർഥിക്കുന്നു,” ശ്രീ മോദി വ്യക്തമാക്കി.
പഞ്ചപ്രാൺ ഓർമ്മപ്പെടുത്തിയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ഉപസംഹരിച്ചത്. ഓരോ പൗരനും വ്യക്തിതാൽപര്യത്തേക്കാൾ രാജ്യതാൽപര്യത്തിന് എന്നും മുൻഗണന നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊളോണിയൽ ചിന്താഗതിയിൽ നിന്ന് പൂർണമായി മാറി രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമിച്ച് പ്രവർത്തിച്ചാൽ ഇന്ത്യയുടെ വലിയ സ്വപ്നങ്ങളെ വികസിത രാഷ്ട്രം എന്ന യാഥാർഥ്യമായി മാറ്റാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “നമുക്ക് ഓരോ ചുവടും വികസനത്തിന്റെ ചുവടാക്കി മാറ്റി, തോളോടുതോൾ ചേർന്ന്, ഒരുമിച്ച് അതിവേഗം വികസിത ഇന്ത്യ കെട്ടിപ്പടുക്കാം” – ശ്രീ മോദി വ്യക്തമാക്കി.
SK
Watch LIVE. https://t.co/TmFSTCdlYC
— PMO India (@PMOIndia) August 15, 2026
Today is a day to move forward with our dreams, resolve and strength. pic.twitter.com/kTXLdvTTJu
— PMO India (@PMOIndia) August 15, 2026
India has set a big goal... To become a developed nation by 2047. pic.twitter.com/FOQIgsK3lF
— PMO India (@PMOIndia) August 15, 2026
We must believe in ourselves and take pride in building an Aatmanirbhar Bharat. pic.twitter.com/cxR8T42Mke
— PMO India (@PMOIndia) August 15, 2026
Sectors that were once seen as 'No-Go Areas' are now 'Go-Ahead Areas.' pic.twitter.com/k94STQjwdQ
— PMO India (@PMOIndia) August 15, 2026
Every Indian is embracing the spirit of Make in India and Vocal for Local. pic.twitter.com/R84aDMZjt0
— PMO India (@PMOIndia) August 15, 2026
India has a stable political mandate, a stable government, a vibrant democracy, a strong judicial system and a Constitution that guides us all. pic.twitter.com/JYbThDEhet
— PMO India (@PMOIndia) August 15, 2026
We need to focus on three things... Cost, quality and scale. pic.twitter.com/0wZusWMS51
— PMO India (@PMOIndia) August 15, 2026
Our factories must be competitive, our products user-friendly and our packaging must be the best. pic.twitter.com/42QzQ6UrRd
— PMO India (@PMOIndia) August 15, 2026
Places once affected by Naxal violence are witnessing peace, development and new hope. pic.twitter.com/QTRhWI1dpx
— PMO India (@PMOIndia) August 15, 2026
These Saptadharas will drive India forward and take the nation to new heights. pic.twitter.com/hHukVE7FrW
— PMO India (@PMOIndia) August 15, 2026
A memorable Independence Day at the Red Fort! This day reminds us of the courage and sacrifice of those who gave us freedom. At the same time, it is a day to renew our commitment to building a Viksit Bharat.
— Narendra Modi (@narendramodi) August 15, 2026
May the Tricolour always inspire us to rise above every challenge,… pic.twitter.com/GMNW6nc1YD
Here are some more glimpses from the ramparts of the Red Fort during the Independence Day celebrations. pic.twitter.com/BvAN4QfvLj
— Narendra Modi (@narendramodi) August 15, 2026
Our goal is set…to become a Viksit Bharat by 2047.
— Narendra Modi (@narendramodi) August 15, 2026
Over the last 12 years, the pace and scale of India’s progress have been unprecedented. Today, India is progressing with renewed confidence and determination. The world is also witnessing India’s momentum. pic.twitter.com/3OLVOJoVgd
A Viksit Bharat must also be an Aatmanirbhar Bharat.
— Narendra Modi (@narendramodi) August 15, 2026
Lasting strength comes from building our own capabilities. This is the conviction behind ‘Make in India’ and Vocal for Local.
The transformation is already visible. India is developing an entire semiconductor manufacturing… pic.twitter.com/UhOh8dcjQ1
From ‘No Go’ to ‘Go Ahead’… pic.twitter.com/eSmT4JRwha
— Narendra Modi (@narendramodi) August 15, 2026
हथियारी नक्सल तो गए, लेकिन दिमागी नक्सल समाज को गलत राह पर घसीटने के लिए भांति-भांति के दांव आजमा रहे हैं। इन्हें पहचानकर आइसोलेट करने के साथ ही देश की युवा पीढ़ी को विकसित राष्ट्र बनाने की मुख्यधारा से जोड़ना होगा। pic.twitter.com/C8ynOwYHoy
— Narendra Modi (@narendramodi) August 15, 2026
गरीब और मिडिल क्लास परिवारों पर कोचिंग क्लासेज का आर्थिक बोझ ना आए, इसलिए हमने युवाओं के लिए विभिन्न परीक्षाओं की फ्री ऑनलाइन कोचिंग का निर्णय लिया है। इस दिशा में हम एक मजबूत नेटवर्क भी खड़ा करने वाले हैं। pic.twitter.com/3PIfQpJhYA
— Narendra Modi (@narendramodi) August 15, 2026
2036 के ओलंपिक को देखते हुए देश के गांवों से लेकर शहरों तक टैलेंट हंट का एक बड़ा अभियान चलाया जाएगा। इसके तहत 5 से 15 साल के बच्चों की खेल प्रतिभा को स्पेशल ट्रेनिंग से निखारा जाएगा। pic.twitter.com/aeLLaWrkoC
— Narendra Modi (@narendramodi) August 15, 2026
India’s true strength has been tested in times of crisis.
— Narendra Modi (@narendramodi) August 15, 2026
From the COVID-19 pandemic to the situation in Ukraine and West Asia, there were many fears with regard to India. But, the capabilities India built over the last decade helped us prove all these apprehensions wrong.
We… pic.twitter.com/pCJbtE4fC8
आज भारत के पास स्थिर Political Mandate, स्थिर सरकार, वाइब्रेंट लोकतंत्र, मजबूत न्याय तंत्र और हम सबको दिशा देने वाला संविधान है। इसीलिए दुनियाभर में आज भारत का सम्मान तेजी से बढ़ रहा है। pic.twitter.com/4D3H3tFYOO
— Narendra Modi (@narendramodi) August 15, 2026
देश को शक्ति की इस सप्तधारा से नई गति और नई ऊंचाई मिलने वाली है:
— Narendra Modi (@narendramodi) August 15, 2026
1. मैन्युफैक्चरिंग पावर
2. कृषि और फूड प्रोसेसिंग
3. टेक्नोलॉजी और इनोवेशन
4. गतिशक्ति
5. रक्षा शक्ति
6. ग्रीन इकोनॉमी और ब्लू इकोनॉमी
7. सॉफ्ट पावर pic.twitter.com/M5gUEd728u
देश की मातृशक्ति को नमन करते हुए सभी राजनीतिक दलों से मैं एक बार फिर आग्रह करता हूं कि वे महिला आरक्षण को जल्द से जल्द लागू कराने के लिए आगे आएं। pic.twitter.com/mCdZqScir6
— Narendra Modi (@narendramodi) August 15, 2026
देश की पहली डिजिटल जनगणना को लेकर सभी देशवासियों, विशेषकर युवा साथियों से मेरा यह विनम्र आग्रह… pic.twitter.com/cPbtVztxCt
— Narendra Modi (@narendramodi) August 15, 2026
समय हमारा है,
— Narendra Modi (@narendramodi) August 15, 2026
अवसर हमारा है,
संकल्प हमारा है…
आओ, मिलकर विकसित भारत बनाएं। pic.twitter.com/aGjwyOrlNd