Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നിശ്ചയദാർഢ്യത്തെയും ഉയർത്തിക്കാട്ടിക്കൊണ്ട് ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യമെമ്പാടുമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച്, ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ സന്ദർശനത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ലേഖനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ അമൃതകാലത്ത് 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഒരുമിച്ച് പ്രവർത്തിക്കാനും ഈ ലേഖനം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ‘X’-ൽ പോസ്റ്റ് ചെയ്തു:

“ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യമെമ്പാടുമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട്, ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ തന്റെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സന്ദർശനം ഓർത്തെടുക്കുന്നു.

ഈ അമൃതകാലത്ത് 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഒരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.”

***

NK