Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


നോർവേ രാജാവായ ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. ഈ വർഷം ആദ്യം നോർവേ സന്ദർശന വേളയിൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെ ഓർത്തെടുത്ത ശ്രീ മോദി, നോർവേയിലെ ജനങ്ങളോടും രാജ്യത്തോടുമുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ പെരുമാറ്റവും അഗാധമായ സേവനമനോഭാവവും അനുസ്മരിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“നോർവേ രാജാവ് ഹരാൾഡ് അഞ്ചാമന്റെ വിയോഗത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ഈ വർഷം ആദ്യം എന്റെ നോർവേ സന്ദർശന വേളയിൽ അദ്ദേഹത്തെ കണ്ടുമുട്ടിയത് ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. സ്വന്തം രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ സമീപനവും അഗാധമായ സേവനമനോഭാവവും എന്നെ ഏറെ ആകർഷിച്ചിരുന്നു.

രാജകുടുംബത്തിനും നോർവേയിലെ ജനങ്ങൾക്കും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു.”

***

SK