പിഎം ഇന്ത്യ
2026 ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ ഞാൻ ഉസ്ബെക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്കുകൾ സന്ദർശിക്കുകയാണ്.
പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് 29-30 തീയതികളിൽ ഔദ്യോഗിക സന്ദർശനത്തിനായി ഞാൻ താഷ്കന്റിലെത്തും. അടുത്ത കാലത്തായി ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ കണക്റ്റിവിറ്റി, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനും, ‘വികസിത ഭാരതം’, ‘യംഗി ഉസ്ബെക്കിസ്ഥാൻ’ എന്നീ നമ്മുടെ പങ്കിട്ട ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രസിഡന്റ് മിർസിയോയേവുമായി നടത്തുന്ന ചർച്ചകളെ ഞാൻ പ്രതീക്ഷയോടെ കാണുന്നു. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന അടുത്ത സാംസ്കാരിക, ജനകീയ ബന്ധങ്ങളുടെ പ്രതീകമായ താഷ്കന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിലെ ശാസ്ത്രി സ്മാരകവും മഹാത്മാഗാന്ധി കേന്ദ്രവും ഞാൻ സന്ദർശിക്കും.
താഷ്കന്റിൽ നിന്ന്, കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സദിർ ത്സപറോവിന്റെ ക്ഷണപ്രകാരം, സുപ്രധാനമായ ഷാങ്ഗായ് സഹകരണ സംഘടനയുടെ 25 വർഷങ്ങൾ അടയാളപ്പെടുത്തുന്ന 26-ാമത് എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ബിഷ്കെക്കിലേക്ക് തിരിക്കും. 2017 മുതൽ എസ്സിഒയിലെ സജീവവും ക്രിയാത്മകവുമായ അംഗമാണ് ഇന്ത്യ. സുരക്ഷ, കണക്റ്റിവിറ്റി, അവസരങ്ങൾ എന്നിവയിലധിഷ്ഠിതമായ, മേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനും, നമ്മുടെ അയൽപ്രദേശത്തിനും അതിനു മപ്പുറവും സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയായി തുടരുന്ന ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ വിപത്തുകളിൽ നിന്ന് മുക്തമായ ഒരു മേഖലയ്ക്കായി മറ്റ് അംഗരാജ്യങ്ങളോടൊപ്പം പ്രവർത്തിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
പ്രസിഡന്റ് ത്സപറോവിനെയും മറ്റ് എസ്സിഒ നേതാക്കളെയും കാണാനും, ഇന്ത്യ ഏറെ ആദരിക്കുന്ന മധ്യേഷ്യയുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ ആഘോഷമായ 6-ാമത് വേൾഡ് നൊമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഈ സന്ദർശനം മധ്യേഷ്യയിലെ ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുമെന്നും, ഈ മേഖലയുമായുള്ള നമ്മുടെ നാഗരിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്നും, ലോകവുമായുള്ള ഇന്ത്യയുടെ നയതന്ത്രത്തിന്റെ കാതലായ സമാധാനം, സ്ഥിരത, അഭിവൃദ്ധി എന്നിവ കൈവരിക്കാനുള്ള ശ്രമങ്ങളെ മുന്നോട്ട് നയിക്കുമെന്നും എനിക്കുറപ്പുണ്ട്.
SK
PM @narendramodi embarks on a two-nation visit to Uzbekistan and Kyrgyz Republic. pic.twitter.com/Vohm3IBaHQ
— PMO India (@PMOIndia) August 29, 2026
Over the next few days, will be in Uzbekistan and the Kyrgyz Republic.
— Narendra Modi (@narendramodi) August 29, 2026
The programmes include:
Bilateral talks with President Shavkat Mirziyoyev in Tashkent to improve the India-Uzbekistan friendship.
Visit to the Shastri Memorial and the Mahatma Gandhi Centre at the…