പിഎം ഇന്ത്യ
ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രധാനമന്ത്രി അനുശോചനമറിയിക്കുകയും അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
അധികൃതർ അപകടസ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ദുരന്തബാധിതരായ എല്ലാവർക്കും ആവശ്യമായ സഹായങ്ങൾ നൽകി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘X’ ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
“ഡൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നുവീണ സംഭവം സങ്കടകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അധികൃതർ അപകടസ്ഥലത്ത് പ്രവർത്തിക്കുകയും ദുരന്തബാധിതർക്ക് സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്: പ്രധാനമന്ത്രി @narendramodi”
-SK-