Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡോ.ഭൂപൻ ഹസാരികയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


ഇതിഹാസ തുല്യനായ ഡോ. ഭൂപൻ ഹസാരികയുടെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു.

ഡോ. ഭൂപൻ ഹസാരികയുടെ ശബ്ദം അസമിന്റെ ആത്മാവിനെയും വടക്കുകിഴക്കൻ മേഖലയുടെ ചെെതന്യത്തെയും രാജ്യം മുഴുവൻ എത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ സംഗീതത്തിലൂടെ ഡോ. ഹസാരിക‌ എണ്ണമറ്റ ആളുകളുടെ ചിന്തകളെയും ആത്മാവിനെയും മനോഹരമായി ആവിഷ്കരിച്ചുവെന്നും ആളുകളെ കൂടുതൽ ചേർത്തുനിർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഗുവാഹത്തിയിൽ നടന്ന ഡോ. ഹസാരികയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ആരംഭച്ചടങ്ങിൽ പങ്കെടുത്ത കാര്യം ശ്രീ മോദി ഹൃദയപൂർവം അനുസ്മരിച്ചു.

ഭൂപൻ ദായുടെ ജീവിതവും പ്രവൃത്തിയും വരുംതലമുറകൾക്ക് തുടർന്നും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

“ഇതിഹാസ തുല്യനായ ഡോ. ഭൂപൻ ഹസാരിക ജിയെ അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു.

അദ്ദേഹത്തിന്റെ ശബ്ദം അസമിന്റെ ആത്മാവിനെയും വടക്കുകിഴക്കൻ മേഖലയുടെ ചെെതന്യത്തെയും രാജ്യം മുഴുവൻ എത്തിച്ചു.

തന്റെ സംഗീതത്തിലൂടെ എണ്ണമറ്റ ആളുകളുടെ ചിന്തകളെയും ആത്മാവിനെയും അദ്ദേഹം മനോഹരമായി ആവിഷ്കരിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങൾ ആളുകളെ കൂടുതൽ ചേർത്തുനിർത്തി.

കഴിഞ്ഞ വർഷം ഗുവാഹത്തിയിൽ നടന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ആരംഭച്ചടങ്ങിൽ പങ്കെടുത്ത കാര്യം ഞാൻ ഹൃദയപൂർവം അനുസ്മരിക്കുന്നു. ഭൂപൻ ദായുടെ ജീവിതവും പ്രവൃത്തിയും വരുംതലമുറകൾക്ക് പ്രചോദിപ്പിക്കുന്നത് തുടരും.”

***

SK