Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അറിവിന്റെ മൂല്യവും പരിവർത്തന ശക്തിയും എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു


സമൂഹവുമായി ഇണങ്ങി ജീവിക്കാനുള്ള കല വിവേകം പഠിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. അറിവ് ജ്ഞാനവും സമൃദ്ധിയും നൽകുന്നുവെന്നും, അത് ഹൃദയത്തെ സന്തോഷം കൊണ്ട് നിറയ്ക്കുകയും ഒരാളുടെ അന്തസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സംസ്കൃത സുഭാഷിതം പങ്കുവെച്ചു :

“उपदिशति लोकवृत्तं वितरति वित्तं विनोदयति चित्तम्।

उत्तम्भयति महत्त्वं विद्या हृद्या सुराजसेवेव॥”

സമൂഹവുമായി ഇണങ്ങി ജീവിക്കാനുള്ള കലയാണ് ജ്ഞാനം പഠിപ്പിക്കുന്നതെന്ന് സുഭാഷിതം വ്യക്തമാക്കുന്നു. അത് അറിവും സമൃദ്ധിയും പ്രധാനം ചെയ്യുന്നു, ഹൃദയത്തെ സന്തോഷത്താൽ നിറയ്ക്കുന്നു, കൂടാതെ ഒരാളുടെ ആത്മാഭിമാനം ഉയർത്തുകയും ചെയ്യുന്നു. അതിനാൽ, ജ്ഞാനം എന്നത് നീതിപൂർവ്വമായ ഭരണത്തിന് നൽകുന്ന സേവനം പോലെ വിലയേറിയതും, ഹൃദയത്തിന് പ്രിയപ്പെട്ടതും, ജീവിതത്തെ ഉയർത്തുന്ന ഒരു ശക്തിയുമാണ്.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു;

“उपदिशति लोकवृत्तं वितरति वित्तं विनोदयति चित्तम्।

उत्तम्भयति महत्त्वं विद्या हृद्या सुराजसेवेव॥”

***

SK