Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്ഷേമം, ജ്ഞാനം, അഭിവൃദ്ധി എന്നിവയ്ക്കായി അനുഗ്രഹം തേടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


എല്ലാവരുടെയും ക്ഷേമം, ഐശ്വര്യം, സംരക്ഷണം, സമാധാനം, ജ്ഞാനം, അഭിവൃദ്ധി എന്നിവയ്ക്കായി അനുഗ്രഹങ്ങൾ തേടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. സുഭാഷിതം ഇന്ദ്രൻ, സൂര്യൻ, ഗരുഡൻ, ബൃഹസ്പതി എന്നീ ദേവന്മാരുടെ അനുഗ്രഹം തേടുന്നു.

പ്രധാനമന്ത്രി സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“स्वस्ति न इन्द्रो वृद्धश्रवाः।

स्वस्ति नः पूषा विश्ववेदाः।

स्वस्ति नस्तार्क्ष्यो अरिष्टनेमिः।

स्वस्ति नो बृहस्पतिर्दधातु॥”

തേജസ്വിയായ ഇന്ദ്രദേവൻ നമുക്ക് ക്ഷേമം പ്രദാനം ചെയ്ത് അനുഗ്രഹിക്കട്ടെ.
പ്രപഞ്ചത്തെ മുഴുവൻ അറിയുന്നവനും എല്ലാവരുടെയും സംരക്ഷകനുമായ സൂര്യദേവൻ നമുക്ക് ഐശ്വര്യം കൊണ്ടുവരട്ടെ. വിഘ്നങ്ങൾ ഇല്ലാതാക്കുന്ന ഗരുഡഭഗവാൻ നമ്മെ സംരക്ഷിക്കട്ടെ. അറിവിൻ്റെ അധിപനായ ബൃഹസ്പതിദേവൻ നമുക്ക് സമാധാനവും ജ്ഞാനവും അഭിവൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ.

പ്രധാനമന്ത്രി X-ൽ കുറിച്ചു; –

“स्वस्ति न इन्द्रो वृद्धश्रवाः।

स्वस्ति नः पूषा विश्ववेदाः।

स्वस्ति नस्तार्क्ष्यो अरिष्टनेमिः।

स्वस्ति नो बृहस्पतिर्दधातु॥”

***

NK