Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മദിനാശംസകൾ നേർന്ന ശ്രീ രാംനാഥ് കോവിന്ദ് ജിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി


ജന്മദിനാശംസകൾ നേർന്ന ശ്രീ രാംനാഥ് കോവിന്ദ് ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു. ഓരോ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് ഏറെക്കാലമായി പാർശ്വവൽക്കരിക്കപ്പെട്ടവർക്ക്, അന്തസ്സും അവസരങ്ങളും ശാക്തീകരണവും ഉറപ്പാക്കാനുള്ള നിരന്തര ശ്രമമാണ് നടത്തുന്നതെന്ന് ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

ശ്രീ രാംനാഥ് കോവിന്ദ് ജി, താങ്കളുടെ ഊഷ്മളമായ ആശംസകൾക്കും ചിന്തോദ്ദീപകമായ വാക്കുകൾക്കും നന്ദി.

ഓരോ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് ഏറെക്കാലമായി പാർശ്വവൽക്കരിക്കപ്പെട്ടവർക്ക്, അന്തസ്സും അവസരങ്ങളും ശാക്തീകരണവും ഉറപ്പാക്കാനുള്ള നിരന്തര ശ്രമമാണ് നടത്തുന്നത്.

ശക്തവും വികസിതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂടുതൽ സമർപ്പണബോധത്തോടെ പ്രവർത്തനം തുടരുക എന്നതാണ് നമ്മുടെ കൂട്ടായ നിശ്ചയദാർഢ്യം.

@ramnathkovind

***

SK