Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരിസ്ഥിതിയുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഭാവി എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനം സെപ്റ്റംബർ 19-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


2026 സെപ്റ്റംബർ 19-ന് രാവിലെ 10 മണിയോടെ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് “പരിസ്ഥിതിയുടെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും ഭാവി” എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (National Green Tribunal) ആണ് 2026 സെപ്റ്റംബർ 19, 20 തീയതികളിൽ ഈ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി വിദഗ്ധർ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, ജില്ലാ കോടതി ജഡ്ജിമാർ, വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, മുതിർന്ന ​ഗവൺമെന്റ് ഉദ്യോഗസ്ഥർ, സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമികൾ, സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റികൾ, സ്റ്റേറ്റ് എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റികൾ (SEACs), സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റികൾ (SEIAAs), സ്റ്റേറ്റ് വെറ്റ്‌ലാൻഡ് അതോറിറ്റികൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ, 17 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ജഡ്ജിമാരും നീതിന്യായ പ്രതിനിധികളും ഇതിൽ ഒത്തുചേരും.

വിവിധ അധികാര പരിധികളിലുടനീളമുള്ള നീതിന്യായ സമീപനങ്ങൾ, ശാസ്ത്രീയ അറിവുകൾ, പാരിസ്ഥിതിക ഭരണരീതികൾ, സ്ഥാപനപരമായ അനുഭവങ്ങൾ എന്നിവ കൈമാറുന്നതിനുള്ള ഒരു വേദിയായി ഈ സമ്മേളനം മാറും. നയരൂപീകരണം, നടപ്പാക്കൽ, നിർവഹണം എന്നിവയിലെ പോരായ്മകൾ ഉൾപ്പെടെയുള്ള നിർണ്ണായക പാരിസ്ഥിതിക-കാലാവസ്ഥാ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും, പാരിസ്ഥിതിക ഭരണനിർവ്വഹണവും സ്ഥാപനപരമായ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ തേടുന്നതിനും ഇത് അവസരമൊരുക്കും.

***

SK