പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആയുർവേദ ദിനത്തോടനുബന്ധിച്ച് എല്ലാ പൗരന്മാർക്കും ഊഷ്മളമായ ആശംസകൾ നേർന്നു.
പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ കാലാതീതമായ അറിവിനെ ഉയർത്തിക്കാട്ടിക്കൊണ്ട്, ആയുർവേദം വെറുമൊരു ചികിത്സാരീതിയല്ലെന്നും ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലിക്കുള്ള ഫലപ്രദമായ ഒരു മാധ്യമമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പം ഈ സമ്പന്നമായ പാരമ്പര്യത്തെ സ്വീകരിക്കാനുള്ള നിശ്ചയദാർഢ്യം ശക്തിപ്പെടുത്താൻ എല്ലാവരോടും ആഹ്വാനം ചെയ്തു. ഈ അവസരത്തിൽ ആയുർവേദത്തിന്റെ സമഗ്ര സ്വഭാവത്തിന് പ്രാധാന്യം നൽകുന്ന ഒരു സംസ്കൃത സുഭാഷിതവും ശ്രീ മോദി പങ്കുവെച്ചു.
आयुर्वेद दिवस की सभी देशवासियों को हार्दिक शुभकामनाएं! आयुर्वेद केवल उपचार की पद्धति नहीं, बल्कि स्वस्थ और संतुलित जीवनशैली का एक सशक्त माध्यम है। आइए, अपनी इस समृद्ध विरासत को अपनाने का संकल्प और मजबूत करें।
हिताहितं सुखं दुःखमायुस्तस्य हिताहितम्।
मानं च तच्च… pic.twitter.com/HyPXYhhvdD
— Narendra Modi (@narendramodi) September 23, 2026
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“आयुर्वेद दिवस की सभी देशवासियों को हार्दिक शुभकामनाएं! आयुर्वेद केवल उपचार की पद्धति नहीं, बल्कि स्वस्थ और संतुलित जीवनशैली का एक सशक्त माध्यम है। आइए, अपनी इस समृद्ध विरासत को अपनाने का संकल्प और मजबूत करें।
हिताहितं सुखं दुःखमायुस्तस्य हिताहितम्।
मानं च तच्च यत्रोक्तमायुर्वेदः स उच्यते।।”
മനുഷ്യർക്ക് ഗുണകരമോ ദോഷകരമോ ആയ ജീവിതശൈലി ഏതാണെന്നും സന്തോഷകരമോ ദുഃഖകരമോ ആയ ജീവിതമെന്താണെന്നും രോഗബാധിതമായ ജീവിതത്തെ ആരോഗ്യകരമായ ജീവിതത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്താണെന്നും ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിന് എന്തൊക്കെ സ്വീകരിക്കണം അല്ലെങ്കിൽ ഒഴിവാക്കണമെന്നും ആയുർദൈർഘ്യത്തിന്റെ സ്വഭാവവും അളവും വിശദമായി പ്രതിപാദിക്കുന്നതുമായ ശാസ്ത്രത്തെയാണ് ആയുർവേദമെന്ന് വിളിക്കുന്നത്.
***
NK
आयुर्वेद दिवस की सभी देशवासियों को हार्दिक शुभकामनाएं! आयुर्वेद केवल उपचार की पद्धति नहीं, बल्कि स्वस्थ और संतुलित जीवनशैली का एक सशक्त माध्यम है। आइए, अपनी इस समृद्ध विरासत को अपनाने का संकल्प और मजबूत करें।
— Narendra Modi (@narendramodi) September 23, 2026
हिताहितं सुखं दुःखमायुस्तस्य हिताहितम्।
मानं च तच्च… pic.twitter.com/HyPXYhhvdD