Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസ് 2026-ൽ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടിയ നീരുവിനെയും കെയ്നൻ ചെനൈയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ ഗെയിംസ് 2026-ൽ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ സ്വർണ മെഡൽ നേടിയ നീരുവിനെയും കെയ്നൻ ചെനൈയേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഫൈനലിൽ ഏഷ്യൻ റെക്കോർഡ് കുറിച്ചാണ് ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ഇന്ത്യൻ ജോഡി  സ്വന്തമാക്കിയതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’-ൽ കുറിച്ചു:

“2026-ലെ ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ സ്വർണം സ്വന്തമാക്കിയ നീരുവിനും കെയ്നൻ ചെനൈയ്ക്കും അഭിനന്ദനങ്ങൾ.

ഫൈനലിൽ ഏഷ്യൻ റെക്കോർഡ് കുറിച്ചാണ് ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി ഏഷ്യൻ ഗെയിംസ് സ്വർണം ഇന്ത്യൻ ജോഡികൾ സ്വന്തമാക്കിയത്.

ഇന്ത്യൻ ഷൂട്ടിംഗിന് ഇതൊരു അവിസ്മരണീയ നേട്ടമാണ്. ഇരു കായികതാരങ്ങൾക്കും അഭിനന്ദനങ്ങൾ! വരും നാളുകളിലും ഇവർ തിളങ്ങട്ടെ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.”

***

SK