Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി ഇനത്തിൽ വെങ്കലം നേടിയ നേത്ര കുമനനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി ഇനത്തിൽ വെങ്കല മെഡൽ നേടിയ നേത്ര കുമനനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യയ്ക്ക് ഇത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നേത്ര കുമനൻ തുടർന്നും മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെയെന്നു പ്രധാനമന്ത്രി ആശംസിച്ചു. രാജ്യത്തെ പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് പ്രചോദനമാകാൻ നേത്രയ്ക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പിങ്ങനെ:

“ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഡിങ്കി ഇനത്തിൽ വെങ്കല മെഡൽ നേടിയ നേത്ര കുമനന് അഭിനന്ദനങ്ങൾ! ഇന്ത്യയ്ക്ക് ഇത് തീർച്ചയായും വലിയ നേട്ടമാണ്. നേത്ര തുടർന്നും പുതിയ ഉയരങ്ങൾ കീഴടക്കുകയും നമ്മുടെ രാജ്യത്തെ പുതിയ തലമുറയിലെ കായികതാരങ്ങൾക്ക് പ്രചോദനമാകുകയും ചെയ്യട്ടെ: പ്രധാനമന്ത്രി @narendramodi”