പിഎം ഇന്ത്യ
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗ് ഫൈനലിലെ കടുത്ത പോരാട്ടത്തിനൊടുവിൽ സ്വർണമെഡൽ കരസ്ഥമാക്കിയ പർവീണിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പർവീണിന്റെ നേട്ടം ഇന്ത്യൻ ബോക്സിംഗ് ചരിത്രത്തിൽ മറ്റൊരു മഹത്തായ അധ്യായം കൂടി കൂട്ടിച്ചേർത്തതായി പ്രധാനമന്ത്രി പറഞ്ഞു. അവരുടെ വിജയം ഏറെ പ്രചോദനം നൽകുന്നതാണെന്നും കായിക രംഗത്തോടുള്ള പ്രതിബദ്ധത എടുത്തു കാട്ടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിലെ ഉദ്യമങ്ങൾക്ക് ശ്രീ മോദി പർവീണിന് ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
“അതിമനോഹരമായ സ്വർണനേട്ടം!
ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗ് ഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിൽ സ്വർണം നേടിയ പർവീണിന് അഭിനന്ദനങ്ങൾ. ഇന്ത്യൻ ബോക്സിംഗിന് മറ്റൊരു അവിസ്മരണീയ അധ്യായം കൂട്ടിച്ചേർക്കുന്ന മികച്ചൊരു നേട്ടമാണിത്. അവരുടെ വിജയം ഏറെ പ്രചോദനം നൽകുന്നതും കായിക മികവിനോടുള്ള പ്രതിബദ്ധത വെളിവാക്കുന്നതുമാണ്. അവരുടെ ഭാവിയിലെ എല്ലാ ഉദ്യമങ്ങൾക്കും എന്റെ ആശംസകൾ: പ്രധാനമന്ത്രി @narendramodi”
A magnificent Gold!
— PMO India (@PMOIndia) October 2, 2026
Congratulations to Parveen on winning the Women’s 65kg Boxing Gold at the Asian Games after a hard-fought final. Hers is a remarkable achievement that adds another glorious chapter to Indian boxing. Her success is deeply motivating and highlights her…