Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം സ്വർണം നേടിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


ഏഷ്യൻ ഗെയിംസിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം സ്വർണം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

മികച്ച കളിയും ടീം വർക്കുമാണ്  ഈ വിജയത്തിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ടീമിന്റെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ചു.

ഭാവിയിലെ പോരാട്ടങ്ങൾക്ക് ടീമിന് ആശംസകൾ നേർന്ന ശ്രീ മോദി, ഈ വിജയം രാജ്യത്തുടനീളം ഹോക്കി എന്ന കായികവിനോദത്തിന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

“ഇന്ത്യൻ ഹോക്കിക്ക് സവിശേഷമായ ഒരു നിമിഷം!

ഏഷ്യൻ ഗെയിംസിൽ, അതും നാല് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം, അഭിമാനകരമായ സ്വർണ്ണ മെഡൽ സ്വന്തമാക്കിയ വനിതാ ഹോക്കി ടീമിന്റെ വിജയത്തിൽ ഇന്ത്യൻ ജനത സന്തോഷിക്കുന്നു. മികച്ച പ്രകടനത്തിന്റെയും ടീം വർക്കിന്റെയും ഫലമാണിത്. അവരുടെ നിശ്ചയദാർഢ്യം ഏറെ പ്രചോദനാത്മകമാണ്. ഭാവിയിലെ മത്സരങ്ങൾക്കും മുന്നോട്ടുള്ള യാത്രകൾക്കും ടീമിന് എൻ്റെ ആശംസകൾ.

ഈ വിജയം രാജ്യത്തുടനീളം ഹോക്കിയുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ ഇടയാക്കട്ടെ: പ്രധാനമന്ത്രി @narendramodi”

 

***