Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൊതുജീവിതത്തിലെ തന്റെ 25 വർഷങ്ങളെ രൂപപ്പെടുത്തിയ സേവനം, ലക്ഷ്യബോധം, ദൃഢവിശ്വാസം, ധൈര്യം എന്നീ മൂല്യങ്ങൾ എടുത്തുപറയുന്ന ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദാജി (ശ്രീ കമലേഷ് പട്ടേൽ) എഴുതിയ ലേഖനം പങ്കുവെച്ചു. സേവനം, ലക്ഷ്യബോധം, ദൃഢവിശ്വാസം, ധൈര്യം എന്നീ അടിസ്ഥാന മൂല്യങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പൊതുജീവിതത്തിലെ 25 വർഷങ്ങളെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു.

ശ്രീ മോദിയുടെ ആദ്യകാലത്തെ സമർപ്പിത പ്രവർത്തനങ്ങൾ മുതൽ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഉള്ള നേതൃത്വം വരെയുള്ള അദ്ദേഹത്തിൻ്റെ  യാത്രയിലുടനീളം, സേവനത്തോടുള്ള അദ്ദേഹത്തിൻ്റെ ഉറച്ച മനോഭാവം എപ്പോഴും അദ്ദേഹത്തിന്  ഒരു പ്രധാന വഴികാട്ടിയായി നിലകൊണ്ടു എന്ന് ദാജി ലേഖനത്തിൽ എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ൽ കുറിച്ചു :

“സേവനം, ലക്ഷ്യബോധം, ദൃഢവിശ്വാസം, ധൈര്യം എന്നീ മൂല്യങ്ങളിലൂടെ പ്രധാനമന്ത്രി @narendramodi-യുടെ പൊതുജീവിതത്തിലെ 25 വർഷങ്ങളെക്കുറിച്ച് ദാജി (ശ്രീ കമലേഷ് പട്ടേൽ) പ്രതിപാദിക്കുന്നു. ശ്രീ മോദിയുടെ ആദ്യകാല പ്രവർത്തനങ്ങൾ മുതൽ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഉള്ള യാത്രയിലുടനീളം സേവനമനോഭാവം എപ്പോഴും ഒരു പ്രധാന കണ്ണിയായി നിലകൊണ്ടു എന്ന് അദ്ദേഹം വിവരിക്കുന്നു.”

***

SK