Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ സമുദ്ര സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു


കേന്ദ്രസഹമന്ത്രി ശ്രീ ജിതേന്ദ്ര സിംഗ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ സമുദ്ര സമ്പദ് വ്യവസ്ഥ (‘ബ്ലൂ ഇക്കോണമി’) സമൃദ്ധി, സുസ്ഥിരത, ദേശീയ ശാക്തീകരണം എന്നിവയിലേക്കുള്ള വഴിയാണെന്ന് ഈ ലേഖനം അടിവരയിടുന്നു. സപ്തധാര ദർശനത്തിന്റെ ഭാഗമായി ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ സംയോജിപ്പിച്ചുകൊണ്ട് ജീവനോപാധികൾ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ എന്നിവ ശക്തിപ്പെടുത്താനും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു :

“ഇന്ത്യയുടെ സമുദ്ര സമ്പദ് വ്യവസ്ഥ സമൃദ്ധി, സുസ്ഥിരത, ദേശീയ ശക്തി എന്നിവയിലേക്കുള്ള ശക്തമായൊരു പാതയായി ഉയർന്നുവരികയാണെന്ന് കേന്ദ്രസഹമന്ത്രി @DrJitendraSingh എഴുതുന്നു.

സപ്തധാര ദർശനത്തിന്റെ ഭാഗമായി ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവ സംയോജിപ്പിച്ചുകൊണ്ട് ജീവനോപാധികൾ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ എന്നിവ ശക്തിപ്പെടുത്താനും യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കുന്നു.”

***

SK