Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പ്രാചി പാണ്ഡെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ പാരാ ഗെയിംസിലെ വനിതാ സിംഗിൾസ് ക്ലാസ് 6 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ പ്രാചി പാണ്ഡെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

തന്റെ ആദ്യ മത്സരത്തിൽ തന്നെ വെങ്കല മെഡൽ നേടിയത് ഇന്ത്യൻ പാരാ ടേബിൾ ടെന്നീസ് ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ ശ്രദ്ധേയമായ നേട്ടത്തിന് അവരെ അഭിനന്ദിച്ചു.

‘എക്സ്’ൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:

“ഇന്ത്യൻ പാരാ ടേബിൾ ടെന്നീസിന് ചരിത്രപരമായ ഒരു തുടക്കം!

ഏഷ്യൻ പാരാ ഗെയിംസിലെ വനിതാ സിംഗിൾസ് ക്ലാസ് 6 വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി പ്രാചി പാണ്ഡെ ഒരു സവിശേഷ നേട്ടം കൈവരിച്ചിരിക്കുന്നു. തന്റെ കന്നി മത്സരത്തിൽ തന്നെ അവർ നേടിയ ഈ വെങ്കല മെഡൽ ഒരു സുപ്രധാന നാഴികക്കല്ലാണ്.

ഈ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി”

 

 

 

-SK-